09 May 2024 Thursday

ഔദ്യോഗിക ബഹുമതികളോടെ വരകളുടെ തമ്പുരാന് യാത്രാമൊഴി നൽകി കലാകേരളം

ckmnews

ഔദ്യോഗിക ബഹുമതികളോടെ വരകളുടെ തമ്പുരാന് യാത്രാമൊഴി നൽകി കലാകേരളം


അന്തരിച്ച ആർട്ടിസ്റ്റ് നമ്പൂതിരിക്ക് ഔദ്യോഗിക ബഹുമതികളോടെ കലാകേരളം യാത്രാമൊഴി നൽകി.വൈകിയിട്ട് ആറ് മണിയോടെ നടുവട്ടത്തെ വീട്ടുവളപ്പിൽ സംസ്കാര ചടങ്ങുകൾ നടന്നു.ആറരയോടെ മക്കളായ പരമേശ്വരനും വാസുദേവനും ചേർന്ന് ചിതക്ക് തീ കൊളുത്തി.കലാ സാംസ്കാരിക രാഷ്ട്രീയ രംഗത്തെ പ്രമുഖരും ബന്ധുക്കളും നാട്ടുകാരും സഹപ്രവർത്തകരും അടക്കം നിരവധി പേരാണ് ഒരു നോക്ക് കാണാനും  അന്ത്യോപചാരം അർപ്പിക്കാനുമായി വസതിയിലെത്തിയത്.ഉച്ചയോടെ തൃശ്ശൂർ ലളിത കലാ അക്കാദമി ഹാളിൽ പൊതു ദർശനത്തിന് വെച്ച മൃതദേഹത്തിൽ സംസ്ഥാന സർക്കാരിന് വേണ്ടി മന്ത്രി രാജൻ റീത്ത് സമർപ്പിച്ചു.കലാ സാംസ്കാരിക രാഷ്ട്രീയ രംഗത്തെ പ്രമുഖർ അന്ത്യോപചാരം അർപ്പിക്കാനെത്തി അഞ്ച് മണിയോടെ വസതിയിലെത്തിച്ച മൃതദേഹം പൂർണ്ണ ഔദ്യോഗിക ബഹുമതികളോടെയാണ് സംസ്കരിച്ചത്