09 May 2024 Thursday

എസ്.എസ്. എഫ് എടപ്പാൾ ഡിവിഷൻ സാഹിത്യോത്സവിന് നാളെ അയങ്കലത്ത് തുടക്കമാവും

ckmnews

എസ്.എസ്. എഫ് എടപ്പാൾ ഡിവിഷൻ സാഹിത്യോത്സവിന് നാളെ അയങ്കലത്ത് തുടക്കമാവും


എടപ്പാൾ : എസ് എസ് എഫ് എടപ്പാൾ ഡിവിഷൻ മുപ്പതാമത് സാഹിത്യോത്സവ്  അയങ്കലത്ത് നാളെ ആരംഭിക്കും.  വൈകുന്നേരം എട്ടു മണിക്ക് പൊന്നാനി മണ്ഡലം എം എൽ എ പി നന്ദകുമാർ ഉദ്ഘാടനം നിർവഹിക്കും. എസ് എസ് എഫ് കേരള സെക്രട്ടറി ഇല്യാസ് സഖാഫി കുമണ്ണ സാഹിത്യഭാഷണം നടത്തും മുഹമ്മദ് റഫീഖ് ശാമിൽ ഇർഫാനി അധ്യക്ഷത വഹിക്കും. സി വി ജലീൽ അഹ്സനി കാളാച്ചാൽ, കെ സിദ്ദീഖ് മൗലവി ഐലക്കാട്, തവനൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ബാബു ശിവദാസ് ,  ഹബീബ് അഹ്സനി എന്നിവർ പ്രസംഗിക്കും. തുടർന്ന് നടക്കുന്ന സാഹിത്യ മത്സരങ്ങളിൽ നൂറ്റി അറുപത് ഇനങ്ങളിലായി ആറ് സെക്ടറുകളിൽ നിന്ന് അഞ്ഞൂറിലധികം പ്രതിഭകൾ മാറ്റുരക്കും. ജൂലൈ ഒൻപത് ഞായറാഴ്ച വൈകീട്ട് നടക്കുന്ന സമാപന സംഗമത്തിൽ എസ് എസ് എഫ് കേരള പ്രസിഡണ്ട് ഫിർദൗസ് സഖാഫി കടവത്തൂർ പ്രസംഗിക്കും.