09 May 2024 Thursday

പൊന്നാനിയിൽ ശക്തമായ കടലാക്രമണം വീടുകളിലേക്ക് വെള്ളം കയറി.

ckmnews


പൊന്നാനി : പൊന്നാനിയുടെ വിവിധ മേഖലകളിൽ കടലാക്രമണം രൂക്ഷമായി.പൊന്നാനി വില്ലേജ് പരിധിയിലും, വെളിയങ്കോട് തണ്ണിതുറയിലുമായി തിരമാലകൾ ശക്തമായി ആഞ്ഞടിക്കുകയാണ്. തീരദേശ റോഡുകളെല്ലാം വെള്ളകെട്ടിലായി.പൊന്നാനി ലൈറ്റ് ഹൗസ്, മരക്കാവ്, മുറിഞ്ഞഴി, അലിയാർ പള്ളി, മൈലാഞ്ചിക്കാട്, പുതുപൊന്നാനി, വെളിയങ്കോട് തണ്ണിത്തുറ, പത്തുമുറി, പെരുമ്പടപ്പ് പഞ്ചായത്തിലെ അജിമീർ നഗർ തുടങ്ങിയ മേഖലകളിലാണ് കടലാക്രമണം രൂക്ഷമായത്. പല സ്ഥലങ്ങളിലും വീട്ടുകളിലേക്ക് വെള്ളം കയറി. പൊന്നാനി എം ഇ എസ് ഹയർ സെക്കൻഡറി സ്കൂളിൽ ദുരിതാശ്വാസ ക്യാമ്പ് സജ്ജമാക്കിയിട്ടുണ്ടെങ്കിലും വെള്ളം കയറിയ വീടുകളിലെ ആളുകൾ കൂടുതലും കുടുംബ വീടുകളിലേക്ക് മാറിയിരിക്കുകയാണ്.