08 May 2024 Wednesday

പൊന്നാനി സ്വദേശിനിയായ യുവതിയെ വീട്ടുമുറ്റത്തെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി.

ckmnews

പൊന്നാനി സ്വദേശിനിയായ യുവതിയെ വീട്ടുമുറ്റത്തെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി.


പൊന്നാനിയിൽ യുവതിയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി.പൊന്നാനി പള്ളപ്രം ഹൈവേയിലെ മേപ്പറമ്പത്ത് ഷോപ്പിന് സമീപത്തെ വനിതാ ഹോട്ടലിന് പിറകുവശം താമസിക്കുന്ന ജിജിമോൾ (40)ആണ് മരിച്ചത്.ഞായറാഴ്ച  രാവിലെ 7 മണിയോടെ വീട്ടുമുറ്റത്തെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.പോലീസും ഫയർഫോഴ്സും ചേർന്ന് മൃതദേഹം പുറത്തെടുത്തു. പൊന്നാനി താലൂക്ക് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ച മൃതദേഹം നടപടിക്രമങ്ങൾ പൂർത്തിയാക്കി പോസ്റ്റുമോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടു  കൊടുക്കും