08 May 2024 Wednesday

പൊന്നാന്നിയില്‍ അച്ഛനും മകനും മരിച്ചത് എലിപ്പനിയെ തുടര്‍ന്നെന്ന് സ്ഥിരീകരണം:ജാഗ്രത പാലിക്കാൻ നിർദേശം

ckmnews

പൊന്നാന്നിയില്‍ അച്ഛനും മകനും മരിച്ചത് എലിപ്പനിയെ തുടര്‍ന്നെന്ന് സ്ഥിരീകരണം:ജാഗ്രത പാലിക്കാൻ നിർദേശം


പൊന്നാനി:പൊന്നാന്നിയില്‍ അച്ഛനും മകനും മരിച്ചത് എലിപ്പനിയെ തുടര്‍ന്നെന്ന് സ്ഥിരീകരണം.ജില്ലയിൽ ഒരു വീട്ടിൽ തന്നെ അടുത്തടുത്ത ദിവസങ്ങളിലായി രണ്ട് എലിപ്പനി മരണങ്ങൾ കൂടി റിപ്പോർട് ചെയ്ത സാഹചര്യത്തിൽ ജനങ്ങൾ കൂടുതൽ ജാഗ്രത പാലിക്കണമെന്നു ജില്ലാ മെഡിക്കൽ ഓഫീസർ ഡോ ആർ രേണുക അറിയിച്ചു .പൊന്നാനി മുനിസിപ്പാലിറ്റി പ്രദേശത്തെ 70 വയസുകാരനും , മകൻ 44 വയസുള്ള ആളും ദിവസങ്ങളുടെ വ്യത്യാസത്തിൽ ആണ് എലിപ്പനി മൂലം മരണമടഞ്ഞത് .കാർഷികവൃത്തിയിൽ ഏർപ്പെട്ടിരുന്ന വ്യക്തികൾ ആയിരുന്നു ഇവർ