09 May 2024 Thursday

കുന്നംകുളത്ത് ആംബുലന്‍സ് ഡ്രൈവര്‍ക്ക് മര്‍ദ്ദനം

ckmnews


കുന്നംകുളം:കുന്നംകുളം താലൂക്ക് ആശുപത്രിയിലെ ആംബുലന്‍സ് ഡ്രൈവര്‍ക്ക് മര്‍ദ്ദനം.കുന്നംകുളം ചിറ്റഞ്ഞൂര്‍ സ്വദേശി കണ്ണഞ്ചേരി വീട്ടില്‍ അഖില്‍ (28)നാണ് മര്‍ദ്ദനമേറ്റത്.മര്‍ദ്ദനത്തില്‍ പരിക്കേറ്റ അഖിലിനെ കുന്നം കുളം താലൂക്ക് ആശുപത്രയില്‍ പ്രവേശിപ്പിച്ചു .അഖില്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ കുന്നംകുളം പൊലീസ് അന്വേഷണം ആരംഭിച്ചു.