09 May 2024 Thursday

ബലിപെരുന്നാൾ :ജീർണ്ണതക്കെതിരെ ശബ്ദിക്കാനുള്ള പ്രചോദനം:അബ്ദുൽസലാം സ്വലാഹി ആമയൂർ

ckmnews

ബലിപെരുന്നാൾ :ജീർണ്ണതക്കെതിരെ ശബ്ദിക്കാനുള്ള പ്രചോദനം:അബ്ദുൽസലാം സ്വലാഹി  ആമയൂർ


ചങ്ങരംകുളം :സാമൂഹിക ജീർണ്ണതക്കും,അനീതിക്കുമെതിരെ ശബ്ദിക്കാനുള്ള പ്രചോദനമാണ് ബലി പെരുന്നാൾ വിശ്വാസി സമൂഹത്തിന് പകർന്ന് നൽകുന്നതെന്ന്  വിസ്ഡം ഇസ്ലാമിക് ഓർഗനൈസേഷൻ ചങ്ങരംകുളം തഖ്‌വ മസ്ജിദിൽ സംഘടിപ്പിച്ച പെരുന്നാൾ നമസ്കാര പ്രഭാഷണത്തിൽ അബ്ദുൽസലാം സ്വലാഹി  ആമയൂർ പറഞ്ഞു.തിന്മകളോട് പ്രതികരിക്കാതിരിക്കുകയും, നന്മക്ക് വേണ്ടി പ്രവർത്തിക്കാതിരിക്കുകയും ചെയ്യുക എന്നത് വിശ്വാസി സമൂഹത്തിന് ഭൂഷണമല്ല. ഇത് സ്രഷ്ടാവിൻ്റെ പരീക്ഷണങ്ങൾക്ക് കാരണമാകുമെന്നത് നാം മനസ്സിലാക്കണം.ഏകദൈവ വിശ്വാസമാണ് ഇസ്ലാമിൻ്റെ മൗലികത.വിശ്വാസ രംഗത്തെ ജീർണ്ണതകൾ ഗൗരവമായി കാണുകയും, വിമലീകരണം ലക്ഷ്യമായി പ്രവർത്തിക്കുകയും ചെയ്യേണ്ടത് ബാദ്ധ്യതയാണെന്നത് നാം വിസ്മരിക്കരുത്.സ്നേഹവും, സഹവർത്വി ത്തവും, പങ്കുവെക്കലും സാമൂഹിക ജീവിതത്തിൻ്റെ അവിഭാജ്യ ഘടകമാണ്.രാജ്യത്തിൻ്റെ ഭരണഘടനാ തത്വങ്ങൾക്ക് വിരുദ്ധമായി പ്രവർത്തിക്കുന്ന ശക്തികൾക്കെതിരെ ജനാധിപത്യ മാർഗത്തിൽ പ്രതികരിക്കേണ്ടത് ഓരോ വ്യക്തിയുടെയും ചുമതലയാണെന്നും അദ്ദേഹം ഈദ് സന്ദേശത്തിൽ ഓർമ്മപ്പെടുത്തി.