09 May 2024 Thursday

മൂക്കുതലയിൽ പി ചിത്രൻ നമ്പൂതിരാപ്പാട് അനുസ്മരണ റാലിയും പൊതുയോഗവും നടത്തി

ckmnews

മൂക്കുതലയിൽ പി ചിത്രൻ നമ്പൂതിരാപ്പാട് അനുസ്മരണ റാലിയും പൊതുയോഗവും നടത്തി


ചങ്ങരംകുളം:പി ചിത്രൻ നമ്പൂതിരിപ്പാടിൻ്റെ വിയോഗത്തിൽ അനുസ്മരിച്ച് പൂർവ വിദ്യാർഥി കോ- ഓർഡിനേഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ മൂക്കുതലയിൽ അനുസ്മരണ റാലിയും തുടർന്ന് പി ചിത്രൻ നമ്പൂതിരിപ്പാട് ഗവ. ഹയർ സെക്കൻഡറി സ്കൂൾ ഓഡിറ്റോറിയത്തിൽ  അനുസ്മരണ യോഗവും സംഘടിപ്പിച്ചു. പി ടി ഖാദര്‍ അധ്യക്ഷനായി.പൂര്‍വവിദ്യാര്‍ഥി സംഘടനകളെ പ്രതിനിധീകരിച്ച് കെ വി ഉണ്ണികൃഷ്ണന്‍, കണ്ണന്‍ പന്താവൂര്‍, അടാട്ട് വാസുദേവൻ വിജയന്‍ വാക്കേത്ത്, ഗിരീഷ് പവിത്രം, കെ പി ശ്രീധരന്‍, എം വി രവീന്ദ്രന്‍, എന്‍ ആര്‍ പ്രബിന്‍, അഹമ്മദുണ്ണി കാളാച്ചാല്‍ എന്നിവര്‍ സംസാരിച്ചു. എം അജയ്‌ഘോഷ് സ്വഗതം പറഞ്ഞു.