09 May 2024 Thursday

ലഹരി വിരുദ്ധ ദിനത്തിൽ മനുഷ്യ ചങ്ങല തീർത്ത് അൽഫലാഹ് സ്കൂൾ

ckmnews


ചങ്ങരംകുളം:ജൂൺ 26 ലോക ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ച് ലഹരി വിരുദ്ധ മനുഷ്യ ചങ്ങല തീർത്ത് കക്കിടിപ്പുറം അൽഫലാഹ് ഇംഗ്ലീഷ് സ്കൂൾ. തുടർന്ന് നടന്ന പരിപാടിയിൽ സ്കൂൾ വിദ്യാർത്ഥിനി ഹിമ വി. എം. ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. അൽ ഫലാഹ് ട്രസ്റ്റ് സെക്രട്ടറി ഫാറൂഖ് തലാപ്പിൽ,പ്രിൻസിപ്പൽ അൻസാർ കെ. ടി. എം എസ് ഡിപ്പാർട്ട്മെൻ്റ് ഹെഡ് അഷ്കർ അലി, വൈസ് പ്രിൻസിപ്പൽ പ്രിയ കെ. ടി., സ്കൂൾ അഡ്മിനിസ്ട്രേറ്റർ ഇബ്രാഹിം എന്നിവർ വിദ്യാർത്ഥികൾക്ക് ലഹരി വിരുദ്ധ സന്ദേശം കൈമാറി.സ്കൂൾ പ്രോഗ്രാം കോഡിനേറ്റർ രതി എ. കെ.  ചടങ്ങിന് നന്ദി പറഞ്ഞു.