09 May 2024 Thursday

പൂക്കരത്തറ സ്കൂളിൽ സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് യൂണിറ്റിൻ്റെ നേതൃത്വത്തിൽ "ചെണ്ടു മല്ലി" കൃഷിത്തോട്ടം ഒരുങ്ങുന്നു

ckmnews



എടപ്പാൾ:DHOHSS പൂക്കരത്തറ സ്കൂളിൽ എടപ്പാൾ കൃഷിഭവൻ്റെ സഹകരണത്തോടെ സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് യൂണിറ്റിൻ്റെ നേതൃത്വത്തിൽ "ചെണ്ടു മല്ലി" കൃഷിത്തോട്ടം ഒരുങ്ങുന്നു.പദ്ധതിയുടെ ഉദ്ഘാടനം എടപ്പാൾ കൃഷി ഓഫീസർ 

സുരേന്ദ്രൻ.എംപി തൈകൾ നട്ട് നിർവഹിച്ചു.അസിസ്റ്റൻ്റ് അഗ്രികൾച്ചർ ഓഫീസർ ഉണ്ണികൃഷ്ണൻ,അസിസ്റ്റൻ്റ് അഗ്രികൾച്ചർ ഓഫീസർ ദിലീപ് ,പ്രിൻസിപ്പൽ ബെൻഷ,എച്ച് എം ഹമീദ് വി ,അധ്യാപകരായ സലാം ,ബഷീർ ഒ,കബീർ എസ്,അബ്ദുൽ റസാഖ്,പിടിഎ പ്രസിഡൻ്റ് നവാസ്,പിടിഎ അംഗം സലാം, ഗൈഡ് ക്യാപ്റ്റൻ മാരായ ശമീറ, ഹഫ്‌സത്ത് തുടങ്ങിയവർ പങ്കെടുത്തു