09 May 2024 Thursday

ലഹരി വിരുദ്ധ ദിനാചരണത്തിന്റെ ഭാഗമായി ബോധവത്ക്കരണ ക്ലാസ്സ് നടത്തി

ckmnews



എടപ്പാൾ:ലോക ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ച് DHO HSS പൂക്കരത്തറയിലെ ജെആർസി കേഡറ്റുകൾക്കായ് ബോധവത്ക്കരണ ക്ലാസ്സ് നടത്തി.സിവിൽ എക്സൈസ് ഓഫീസറും വിമുക്തി കോർഡിനേറ്ററുമായ ശ്രീജിത്ത് എസ് "ലഹരി നുണയുന്ന ബാല്യങ്ങൾ "എന്ന വിഷയത്തെ ആസ്പദമാക്കി ക്ലാസ്സ്‌ എടുത്തു. മയക്കുമരുന്ന് തീർക്കുന്ന മായിക ലോകത്തെ കുറിച്ചും,അറിഞ്ഞും അറിയാതെയും ലഹരിക്ക് അടിമപ്പെടുന്ന കൗമാരക്കാരെക്കുറിച്ചും എങ്ങിനെ ഈ വിപത്തിനെ നേരിടാം എന്നതിനെ കുറിച്ചും വിദ്യാർത്ഥികൾക്ക്  ക്ളാസെടുത്തു. സംസാരിച്ചു.എച്ച്.എം ഹമീദ് സാറിൻ്റെ നേതൃത്വത്തിൽ നടന്ന പരിപാടി പ്രിൻസിപ്പൽ ബെൻഷ ടീച്ചർ ഉദ്ഘാടനം നിർവ്വഹിച്ചു.ജെആർസി കാഡറ്റുകളായ ഹംദ, ശ്രീലക്ഷ്മി, അധ്യാപകരായ ഹൈദ്രുസാർ, സലാം സാർ, സൈതലവി സാർ എന്നിവർ ആശംസകൾ നേർന്നു.