26 April 2024 Friday

കൃഷിയിടത്തിൽ മോദിയുടെ കോലം നാട്ടിയും, കർഷക വിരുദ്ധ ബില്ല് കത്തിച്ചും യൂത്ത് ലീഗ് പ്രതിഷേധം

ckmnews



എടപ്പാൾ :കേന്ദ്ര സർക്കാരിന്റെ കർഷക വിരുദ്ധ നയത്തിൽ പ്രതിഷേധിച്ച് തവനൂർ നിയോജക മണ്ഡലം മുസ്ലിം യൂത്ത് ലീഗ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നെല്ലിശ്ശേരി ചിറ്റഴിക്കുന്ന് കൃഷിയിടത്തിൽ മോദിയുടെ കോലം നാട്ടിയും, കർഷക വിരുദ്ധ ബില്ല് കത്തിച്ചും പ്രതിഷേധിച്ചു.

പ്രധിഷേധ സംഗമം മലപ്പുറം ജില്ലാ സ്വതന്ത്ര കർഷക സംഘം വൈസ് പ്രസിഡന്റ്‌ ടി പി ഹൈദരലി ഉദ്ഘാടനം ചെയ്തു. 

തവനൂർ മണ്ഡലം യൂത്ത് ലീഗ് പ്രസിഡന്റ്‌ ഐപി ജലീൽ അധ്യക്ഷത വഹിച്ചു. 

വട്ടംകുളം പഞ്ചായത്ത്‌ മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി അഷ്‌റഫ്‌ മാണൂർ, യൂത്ത് ലീഗ് തവനൂർ മണ്ഡലം ജനറൽ സെക്രട്ടറി ജംഷീർ കൈനിക്കര, ട്രഷറർ പത്തിൽ സിറാജ്, എംകെഎം അലി,വിവിഎം മുസ്തഫ,വികെഎ മജീദ്, പിപി ഫൈസൽ, വിപി അക്ബർ, റഷീദ് വിപി,സി പി ഷാനിബ്, ഇപി അലി അഷ്‌കർ, കെപി സിദ്ധീഖ്,മൻസൂർ മരയംങ്ങാട്ട്,എംകെ മുജീബ്, പിവി ഷുഹൈബ്, ശരീഫ് നിച്ചു, സജീർ എംഎം,ഗഫൂർ മാണൂർ, മുഹമ്മദുണ്ണി സാഹിബ്‌,ഇസ്മായിൽ, ഇബ്രാഹിം വട്ടംകുളം, സുനിൽ മഞ്ഞക്കാട്ട്, ജാഫർ, അബ്ദുള്ളക്കുട്ടി, ബക്കർ എന്നിവർ പ്രസംഗിച്ചു