09 May 2024 Thursday

നിർമ്മാല്യം സംവാദവും പുസ്തക പ്രകാശനവും എടപ്പാളിൽ നടന്നു

ckmnews

നിർമ്മാല്യം സംവാദവും പുസ്തക പ്രകാശനവും എടപ്പാളിൽ നടന്നു


എടപ്പാൾ:വിരമിച്ച അദ്ധ്യാപകരുടെ കൂട്ടായ്മയായ ഷെൽട്ടർ മലപ്പുറം ജില്ലാ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ നിർമ്മാല്യം സിനിമയുടെ അമ്പതാം വാർഷികത്തോടനുബന്ധിച്ച് സംവാദം നടത്തി.എടപ്പാൾ ബി.ആർ.സി. ഹാളിൽ നടന്ന സംവാദം പ്രൊ.എം.എം.നാരായണൻ ഉദ്ഘാടനം ചെയ്തു.പി.പി.രാമചന്ദ്രൻ,വി.മോഹനകൃഷ്ണൻ,എം.വി.സരസിജാക്ഷി, പി.ശാരദ എന്നിവർ സംസാരിച്ചു.അഡ്വ.കെ.വിജയൻ അദ്ധ്യക്ഷത വഹിച്ചു.പി.വി.സേതുമാധവൻ സ്വാഗതവും എം.പി ഉണ്ണികൃഷ്ണൻ നന്ദിയും പറഞ്ഞു.യോഗത്തിൽ വെച്ച് വി.മോഹനകൃഷ്ണൻ എഴുതിയ എം.ടിയെക്കുറിച്ചുള്ള പഠനഗ്രന്ഥം 'എം.ടി: വീരവും വിഷാദവും' പ്രൊ.എം.എം.നാരായണൻ പ്രകാശനം ചെയ്തു.പി.പി.രാമചന്ദ്രൻ പുസ്തകം ഏറ്റുവാങ്ങി