09 May 2024 Thursday

ചങ്ങാത്തം ചങ്ങരംകുളം എസ്എസ്എൽസി പ്ളസ്ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ കുട്ടികളെ അനുമോദിച്ചു

ckmnews

ചങ്ങാത്തം ചങ്ങരംകുളം എസ്എസ്എൽസി പ്ളസ്ടു  പരീക്ഷകളിൽ ഉന്നത വിജയം നേടിയ കുട്ടികളെ അനുമോദിച്ചു


ചങ്ങരംകുളം:ആലങ്കോട് നന്നംമുക്ക് പഞ്ചായത്തുകളിലെ യുഎഇ യിലെ പ്രവാസികളുടെ കൂട്ടായ്മയായ ചങ്ങാത്തം ചങ്ങരംകുളം അവരുടെ മെമ്പർമാരുടെ എസ്എസ്എൽസി പ്ളസ്ടു  പരീക്ഷകളിൽ ഉന്നത വിജയം നേടിയ കുട്ടികളെ അനുമോദിച്ചു. റിട്ടയേർഡ് ഡെപ്യൂട്ടി കളക്ടർ പി പി എം അഷ്‌റഫ്‌ ഉദ്ഘാടനം ചെയ്ത പരിപാടിയിൽ ജബ്ബാർ ആലങ്കോട് അധ്യക്ഷനായിരുന്നു.ഡോക്ടർ മോഹനകൃഷ്ണൻ കുട്ടികൾക്ക് ബോധവത്കരണ ക്ലാസ്സ്‌ എടുത്തു. ബഷീർ ചങ്ങരംകുളം സ്വാഗതം പറഞ്ഞ ചടങ്ങിൽ രാമകൃഷ്ണൻ പന്താവൂർ,ഷെരീഫ് കാളാച്ചാൽ, നൗഷാദ് യൂസഫ്, അഷ്‌റഫ്‌ മവേര,താഹിർ ഇസ്മായിൽ എന്നിവർ ആശംസകൾ നേർന്നു. അസ്‌ലം മാന്തടം നന്ദി പ്രകാശിപ്പിച്ചു.