09 May 2024 Thursday

തോടിന്റെ ഇരുവശവും കേരള കർഷക സംഘത്തിന്റെ നേതൃത്വത്തിൽ കൈത വെച്ചുപിടിപ്പിൽ ഇന്ന് നടക്കും

ckmnews

തോടിന്റെ ഇരുവശവും കേരള കർഷക സംഘത്തിന്റെ നേതൃത്വത്തിൽ കൈത വെച്ചുപിടിപ്പിൽ ഇന്ന് നടക്കും


പെരുമ്പിലാവ് :കടവല്ലൂർ പഞ്ചായത്തിലെ നവീകരിച്ച കൊള്ളഞ്ചേരി തോടിന്റെ സംരക്ഷണം ഏറ്റെടുത്ത് 3 കിലോമീറ്റർ ദൂരം തോടിന്റെ ഇരുവശവും കേരള കർഷക സംഘത്തിന്റെ നേതൃത്വത്തിൽ കൈത വെച്ചുപിടിപ്പിൽ ഇന്ന് നടക്കും.കാലത്ത് 10ന് കടവല്ലൂർ പാടത്ത് കർഷക സംഘം തൃശ്ശൂർ ജില്ലാ വൈസ് പ്രസിഡണ്ട് എം. ബാലാജി ഉദ്ഘാടനം ചെയ്യും.സാമൂഹ്യ- സാംസ്കാരിക രംഗത്തുള്ളവർ,പഞ്ചായത്ത് ഭരണസമിതി അംഗങ്ങൾ, കർഷകർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുക്കുമെന്ന്

കർഷകസംഘം നേതാക്കൾ അറിയിച്ചു.കടവല്ലൂർ, കൊള്ളഞ്ചേരി,അടിമനതാഴം,കപ്പൂർ,കുളത്താണിതാഴം, കണ്ടംകുളം, കാക്കശ്ശേരി, കോതമംഗലം എന്നീ പാടശേഖരങ്ങളിലെ 1500 ഏക്കർ നെൽകൃഷി കാരുടെ പതിറ്റാണ്ടായുള്ള ആവശ്യത്തിന് പരിഹാരമായാണ് ഗ്രാമ - ബ്ലോക്ക് - ജില്ലാ പഞ്ചായത്തുകൾ അനുവദിച്ച ഫണ്ട് ഉപയോഗിച്ചാണ് മൂന്നു കിലോമീറ്റർ ദൂരം കൊള്ളഞ്ചേരി തോട് നവീകരിച്ചത്.പുഞ്ചപ്പാടത്തെ തോടുകളോട് കിടപിടിക്കാൻ കഴിയുന്ന വിധത്തിൽ ജലസേചന സൗകര്യവും ഈ പ്രദേശങ്ങളിലെ കുടിവെള്ളക്ഷാമത്തിന് പരിഹാരവും മാകുന്ന രീതിയിലാണ് തോടിന്റെ ഒന്നാംഘട്ട നവീകരണം പൂർത്തീകരിച്ചിരിക്കുന്നത്.തോടിൻ്റെ രണ്ട് വശങ്ങളിലും 2 മീറ്റർ വീതിയിൽ നടപ്പാത പോലുള്ള വരമ്പും നിർമ്മിച്ചിട്ടുണ്ട്.തോടിൻ്റെ ഉൾവശം മണ്ണിടിച്ചിൽ ഒഴുവാക്കുന്നതിനാണ് പഴമക്കാർ പരമ്പരാഗതമായി ഉപയോഗിച്ചിരുന്ന കൈതവെച്ചുപിടിപ്പിക്കുന്നത്.പഴമക്കാർ ചെയ്തുവന്നിരുന്ന പ്രകൃതിക്ക് അനുയോജ്യമായ മണ്ണൊലിപ്പ് തടഞ്ഞ് ജലം ശുദ്ധീകരിക്കുകയും പ്രകൃതിക്ക് ഇണങ്ങുന്ന വിധം സസ്യ - ജന്തുജാലങ്ങളുടെ ആവാസവ്യവസ്ഥ തിരിച്ചുപിടിക്കാനും വേണ്ടിയാണ് തോടിന്റെ ഇരുവശങ്ങളിലും കൈത വെച്ച് പിടിപ്പിക്കുന്നതെന്ന്

കർഷക സംഘം നേതാക്കളായ കെ.കൊച്ചനിയൻ, മുഹമ്മദ് ഹനീഫ, പ്രഭാത് മുല്ലപ്പള്ളി, പി എ.സതീഷ് കുമാർ എന്നിവർ കുന്നംകുളം പ്രസ് ക്ലബ്ബിൽ വെച്ച് നടത്തിയ വാർത്താസമ്മേളനത്തിൽ അറിയിച്ചു.