09 May 2024 Thursday

ചങ്ങരംകുളം സഖാക്കൾ വാട്ടസപ്പ് കൂട്ടായ്മ കുട്ടൻനായർ അനുസ്മരണവും പുരസ്കാര സമർപ്പണവും ചങ്ങരംകുളത്ത് നടന്നു പുരസ്കാരം പാലൊളി മുഹമ്മദ് കുട്ടിക്ക് ടികെ ഹംസ സമ്മാനിച്ചു

ckmnews

ചങ്ങരംകുളം സഖാക്കൾ വാട്ടസപ്പ് കൂട്ടായ്മ കുട്ടൻനായർ അനുസ്മരണവും പുരസ്കാര സമർപ്പണവും ചങ്ങരംകുളത്ത് നടന്നു


പുരസ്കാരം പാലൊളി മുഹമ്മദ് കുട്ടിക്ക് ടികെ ഹംസ സമ്മാനിച്ചു


ചങ്ങരംകുളം:സഖാക്കൾ വാട്ടസപ്പ് കൂട്ടായ്മ കുട്ടൻനായർ അനുസ്മരണവും പുരസ്കാര സമർപ്പണവും ചങ്ങരംകുളം ഗാലക്സി ഓഡിറ്റോറിയത്തിൽ നടന്നു.കുട്ടൻ നായരുടെ സ്മരണക്കായി സഖാക്കൾ വാട്ട്സപ്പ് കൂട്ടായ്മ ഏർപ്പെടുത്തിയ കുട്ടൻനായർ പുരസ്കാരം പാലൊളി മുഹമ്മദ് കുട്ടിക്ക് ടികെ ഹംസ സമ്മാനിച്ചു.10000 രൂപയും ഫലകവും അടങ്ങുന്നതാണ് പുരസ്കാരം.ടി സത്യൻ സ്വാഗതം പറഞ്ഞ പരിപാടിയിൽ പ്രൊഫസർ എം എം നാരായണൻ അധ്യക്ഷത വഹിച്ചു.പി നന്ദകുമാർ എംഎൽഎ ഉദ്ഘാടനം ചെയ്തു.കെ ടി ജലീൽ എംഎൽഎ പുരസ്‌ക്കാര ജേതാവിനെ പരിചയപ്പെടുത്തി പ്രഭാഷണം നടത്തി.ചടങ്ങിൽ ആലംകോട് ലീലാകൃഷ്ണൻ മുഖ്യ പ്രഭാഷണം നടത്തി.പുരസ്കാരം ഏറ്റ് വാങ്ങിയ പാലൊളി മുഹമ്മദ് കുട്ടി മറുപടി പ്രഭാഷണം നടത്തി.ചടങ്ങിൽ റസാഖ് പൂച്ചപ്പടിക്ക് ടികെ ഹംസ ഫലകം നൽകി അനുമോദിച്ചു.ടിഎം സിദ്ദിഖ്,വി വി കുഞ്ഞു മുഹമ്മദ്, പി വിജയൻ,അജയഘോഷ്,ഉണ്ണി,ആരിഫ നാസർ,മിസ്‌രിയ സൈഫുദ്ധീൻ,കെ വി ഷഹീർ,അബ്ദുൽ റൗഫ്,അൻവർ പി വി തുടങ്ങിയവർ ആശംസകൾ നേർന്ന് സംസാരിച്ചു.ഷെഫീഖ് കാഞ്ഞിയൂർ പടിപാടിക്ക് നന്ദി പറഞ്ഞു