09 May 2024 Thursday

അഴിമതി അന്വേഷണം ആവശ്യപ്പെട്ട് യുഡിഎഫ് ബ്ലോക്ക് ഓഫീസിലേക്ക് മാർച്ച് നടത്തി

ckmnews

അഴിമതി അന്വേഷണം ആവശ്യപ്പെട്ട് യുഡിഎഫ് ബ്ലോക്ക് ഓഫീസിലേക്ക് മാർച്ച് നടത്തി


എടപ്പാൾ : തൊഴിലുറപ്പ് പദ്ധതിയിലും ആശ്രയ പദ്ധതിയിലും ബ്ലോക്ക് പഞ്ചായത്ത് പദ്ധതി നടത്തിപ്പിലും നടന്നതായ അഴിമതി അന്വേഷണം ഊർജ്ജതപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് യുഡിഎഫ് പൊന്നാനി ബ്ലോക്ക് പഞ്ചായത്തിലേക്ക് മാർച്ച് നടത്തി.തൊഴിലുറപ്പ് പദ്ധതിയിലും ബ്ലോക്ക് പഞ്ചായത്തിന്റെ പദ്ധതി നടത്തിപ്പിലും നടന്ന അഴിമതിയിൽ സമഗ്ര അന്വേഷണം നടത്തണമെന്നും പഞ്ചായത്ത് ആശ്രയ പദ്ധതിയിൽ സിപിഎം നേതാവ് കൂടിയായ മുൻ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ 2 ലക്ഷം രൂപ വെട്ടിച്ച അഴിമതിയുടെ പേരിൽ നടക്കുന്ന വിജിലൻസ് അന്വേഷണം ഊർജതപ്പെടുത്തണമെന്നുമായിരുന്നു മാർച്ചിലെ പ്രധാന ആവശ്യം.കെപിസിസി മെമ്പർ അഡ്വ. എഎം രോഹിത് മാർച്ച് ഉദ്ഘാടനം ചെയ്തു.കെ ഭാസ്കരൻ അധ്യക്ഷത വഹിച്ചു.ടിപി ഹൈദരലി,ചുള്ളിയിൽ രവീന്ദ്രൻ, പത്തിൽ അഷ്റഫ്, സി പി ബാപ്പുട്ടി ഹാജി, എം കെ എം അലി, ഇബ്രാഹിം മൂതൂർ, എൻ ചന്ദ്രബോസ്,എം മാലതി, പത്തിൽ സിറാജ് , ഇ പി രാജീവ്, യു വി സിദ്ദീഖ്, ഇ പി ഷൗക്കത്ത്, എ വി ഉബൈദ്,കെവി അബ്ദുള്ളക്കുട്ടി മാസ്റ്റർ,ഉമ്മർ ടിയു, എൻ വി അശ്റഫ്, ശശി പരിയാപ്പുറം, എന്നിവർ പ്രസംഗിച്ചു