09 May 2024 Thursday

തെരുവ് നായ ശല്യം:എസ് വൈ എസ് ഗ്രാമപഞ്ചായത്തിന് നിവേദനം നൽകി

ckmnews

തെരുവ് നായ ശല്യം:എസ് വൈ എസ് ഗ്രാമപഞ്ചായത്തിന് നിവേദനം നൽകി


ചങ്ങരംകുളം:മനുഷ്യ ജീവന് ഭീഷണിയായി തുടരുന്ന തെരുവ് നായ ശല്യം നിയന്ത്രിക്കാൻ ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് എസ് വൈ എസ് നന്നംമുക്ക് സർക്കിൾ ഭാരവാഹികൾ ഗ്രാമപഞ്ചായത്ത് അധികൃതർക്ക് നിവേദനം നൽകി.നമ്മുടെ ഗ്രാമങ്ങളിലും പ്രദേശങ്ങളിലും തെരുവുനായ ശല്യം ഒഴിവാക്കുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിക്കുന്നതിനു  യുദ്ധകാല അടിസ്ഥാനത്തിൽ ഇടപെടണമെന്ന് നിവേദനത്തിൽ ആവശ്യപ്പെട്ടു.അബ്ദുൽ മജീദ് അഹ്സനി ,വി ശിഹാബുദ്ദീൻ മുസ്‌ലിയാർ,സിദ്ദീഖ് അഹ്സനി , അനീർ അശ്അരി കാഞ്ഞിയൂർ പങ്കെടുത്തു