08 May 2024 Wednesday

സുധാകരനെ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് പൊന്നാനിയിൽ പ്രതിഷേധ പ്രകടനം നടത്തി

ckmnews



പൊന്നാനി:കെപിസിസി പ്രസിഡണ്ട് കെ സുധാകരനെ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് പൊന്നാനി മുനിസിപ്പൽ കോൺഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തിൽ പൊന്നാനിയിൽ പ്രതിഷേധ പ്രകടനം നടത്തി. മണ്ഡലം പ്രസിഡണ്ട് എൻ പി നബീലിൻ്റെ അധ്യക്ഷതയിൽ ഡിസിസി ജനറൽ സെക്രട്ടറി എൻ എ ജോസഫ് ഉദ്ഘാടനം ചെയ്തു. എം അബ്ദുല്ലത്തീഫ്, ടി കെ അഷറഫ്, പുന്നക്കൽ സുരേഷ്, കെ പി അബ്ദുൽ ജബ്ബാർ, എ പവിത്രകുമാർ,പ്രദീപ് കാട്ടിലായിൽ, യു മാമൂട്ടി, കെ ജയപ്രകാശ് എന്നിവർ നേതൃത്വം നൽകി