09 May 2024 Thursday

കെഎസ്ആർടിസി ബസ്സിൽ യുവതിയോട് മോശമായി പെരുമാറിയ സംഭവത്തിൽ യുവാവ് അറസ്റ്റിൽ പിടിയിലായത് വയനാട്ടിൽ കാപ്പി മോഷണ ക്കേസിൽ പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ട കേസിലെ പ്രതി

ckmnews



ചങ്ങരംകുളം:കെഎസ്ആർടിസി ബസ്സിൽ  യുവതിയോട് മോശമായി പെരുമാറിയ സംഭവത്തിൽ യുവാവിനെ ചങ്ങരംകുളം പോലീസ് അറസ്റ്റ് ചെയ്തു.കൊടുവള്ളി സ്വദേശി കച്ചേരിക്കുന്നുമ്മൽ റിഷാൽ(27)നെയാണ് ചങ്ങരംകുളം പോലീസ് അറസ്റ്റ് ചെയ്തത്.വെള്ളിയാഴ്ച്ച പുലർച്ചെ കോഴിക്കോട് നിന്ന് തൃശ്ശൂർ പോയിരുന്ന കെഎസ്ആർടിസി ബസ്സിൽ വച്ച് അടുത്തിരുന്ന യുവതിയോട് ഇയാൾ മോശമായി പെരുമാറുകയായിരുന്നു.തുടർന്ന് ചങ്ങരംകുളം പോലീസ് എത്തി ഇയാളെ കസ്റ്റഡിയിൽ എടുത്തു.തുടർന്ന് ചങ്ങരംകുളം പോലീസ് നടത്തിയ അന്വേഷണത്തിൽ ഇയാൽ മറ്റു കേസുകളിലും പ്രതിയാണെന്ന് കണ്ടെത്തുകയായിരുന്നു.


ജനുവരിയിൽ വയനാട് അമ്പലവയൽ സ്റ്റേഷൻ പരിധിയിലെ വീട്ടിൽ നിന്ന് കാപ്പി ചാക്കുകൾ മോഷ്ടിച്ച കേസിലെ മൂന്നാം പ്രതിയാണ് പിടിയിലായ റിഷാൽ എന്ന് ചങ്ങരംകുളം പോലീസ് പറഞ്ഞു.ഇയാളെ പിടി കൂടാനായി പോലീസ് എത്തിയപ്പോൾ പുഴയിലേക്ക് ചാടി രക്ഷപ്പെടുകയായിരുന്നു.അമ്പലവയൽ പോലീസ് ഇയാൾക്കായി അന്വേഷണം തുടരുന്നതിനിടെയാണ് ഇയാൾ ചങ്ങരംകുളം പോലീസിന്റെ പിടിയിലായത്.ചങ്ങരംകുളം പോലീസ് ജാമ്യം നൽകിയ ശേഷം അമ്പലവയൽ പോലീസെത്തി ഇയാളെ കസ്റ്റഡിയിൽ വാങ്ങി