09 May 2024 Thursday

കടവല്ലൂരിൽ മത്സ്യം കയറ്റി വന്ന മിനി ലോറിയും കാറും കൂട്ടിയിടിച്ച് പന്താവൂർ ചിറവല്ലൂർ സ്വദേശികൾ അടക്കം 5 പേർക്ക് പരിക്കേറ്റു

ckmnews


ചങ്ങരംകുളം:കടവല്ലൂരിൽ മത്സ്യം കയറ്റി വന്ന മിനി ലോറിയും കാറും കൂട്ടിയിടിച്ച് 5പേർക്ക് പരിക്കേറ്റു.പന്താവൂർ സ്വദേശി അബ്ദുൽ നാസർ(50)ഹംസ(55)കുഞ്ഞിമോൻ(60)ചിറവല്ലൂർ സ്വദേശി അബ്ദുറഹിമാൻ(61)ഐനിച്ചോട് സ്വദേശി അബൂബക്കർ(55)എന്നിവർക്കാണ് പരിക്കേറ്റത്.പരിക്കേറ്റവരെ പെരുമ്പിലാവ് കുന്നംകുളം സ്വകാര്യ ആശുപത്രികളിൽ പ്രവേശിപ്പിച്ചു.വെള്ളിയാഴ്ച കാലത്ത് 7 മണിയോടെയാണ് അപകടം.കുന്നംകുളത്ത് നിന്ന് മത്സ്യം കയറ്റി വന്ന മിനിലോറിയും ചങ്ങരംകുളം ഭാഗത്ത് നിന്ന് എയർപോർട്ടിൽ പോയിരുന്ന സംഘം സഞ്ചരിച്ച കാറും കൂട്ടിയിടിച്ചാണ് അപകടം.മിനി ലോറിയിൽ ഉണ്ടായിരുന്നവർക്കാണ് പരിക്കേറ്റത്.