09 May 2024 Thursday

വിദേശ പഠനത്തിന്റെ സാദ്ധ്യതകൾ തുറന്ന് മെഡ്ഫ്ലൈ എടപ്പാളിലും തുടക്കം കുറിച്ചു

ckmnews



എടപ്പാൾ : വിദൂരമല്ല വിദേശ പഠനം എന്ന ശീർഷകത്തിൽ പുതിയ സാദ്ധ്യതകളുമായി അക്കാദമിക് സൊല്യൂഷൻസ് എടപ്പാളിൽ പ്രാരംഭം കുറിച്ചു. ജർമൻ ഭാഷയും IELTS, OET, PTE, CBT, തുടങ്ങിയ കോഴ്സുകളും ആണ് നൽകുന്നത്.കുറ്റിപ്പുറം റോഡിൽ ക്രസന്റ് പ്ലാസ ബിൽഡിങ്ങിലാണ് സ്ഥാപനം തുടക്കം കുറിച്ചിട്ടുള്ളത്.വിദ്യാർത്ഥികളും നാട്ടുകാരും ചേർന്ന പ്രൌഡമായ ചടങ്ങ് റംഷാദ് സൈബർമീഡിയ അധ്യക്ഷത വഹിച്ചു. ഇ മൊയ്‌തു മൗലവി ചാരിറ്റബിൾ സൊസൈറ്റി ചെയർമാൻ ഷാജി കളിയത്തേൽ ഉദ്ഘാടനം നിർവഹിച്ചു. ജർമൻ ഭാഷയുടെ പ്രഥമ വിദ്യാർത്ഥിക്ക് മെഡ്ഫ്ലൈ ചെയർമാൻ ജിബിൻ ജോർജ്, മാനേജിങ് ഡയറക്ടർ  റിഷി റെസ എന്നിവർ ചേർന്ന് അഡ്മിഷൻ ലെറ്റർ നൽകി. IELTS ഡയറക്ടർ പ്രവീൺ കുമാർ, അബൂബക്കർ അഷറഫി, മുജീബ് കോൺഫിഡന്റ്, ആപ്ടെക് അഡ്മിനിസ്ട്രാട്ടർ ഷൈനി ടീച്ചർ, ബിബിൻ ബാബു, ജിഷ്ണു ദിവാകർ, ഹലീമ ഫാഷൻമേറ്റ്‌ എന്നിവർ ആശംസകൾ അറിയിച്ചു.IELTS ചീഫ് ട്രൈനെർ നിഷ മേനോൻ സ്വാഗതവും മെഡ്ഫ്ലൈ എടപ്പാൾ സോൺ മാനേജർ സാബിർ ചങ്ങനാത്ത് നന്ദിയും പ്രകാശിപ്പിച്ചു