09 May 2024 Thursday

വായന ദിനം വിപുലമായി ആഘോഷിച്ച് അൽഫലാഹ് സ്കൂൾ

ckmnews


ജൂൺ 19 വായന ദിനത്തോടനുബന്ധിച്ച് ലെറ്റേഴ്സ് ക്ലബ്ബിൻ്റെ ആഭിമുഖ്യത്തിൽ കക്കിടിപ്പുറം അല്ഫലാഹ് സ്കൂൾ വൈവിധ്യമാർന്ന പരിപാടികൾ സംഘടിപ്പിച്ചു. ചടങ്ങ് പി.ടി.എ പ്രസിഡണ്ട് മൻസൂർ ഖാൻ ലൈബ്രറിയിലേക്ക് പുസ്തകങ്ങൾ നൽകിക്കൊണ്ട് ഉദ്ഘാടനം കർമ്മം നിർവഹിച്ചു.പ്രിൻസിപ്പൽ മുഹമ്മദ് അൻസാർ വൈസ് പ്രിൻസിപ്പൽ പ്രിയ ടി. കെ എന്നിവർ കുട്ടികൾക്ക് വായനാദിന സന്ദേശം കൈമാറി "അക്ഷരത്തൊട്ടിൽ" എന്ന പേരിൽ ലൈബ്രറി ശാക്തീകരണ പരിപാടി സംഘടിപ്പിച്ചു. കുട്ടികളിൽ വായനാശീലം വളർത്തിയെടുക്കുക എന്ന ലക്ഷ്യത്തോടുകൂടി അധ്യാപകരുടെ നേതൃത്വത്തിൽ അക്ഷര ജാഥ നടത്തി. വ്യത്യസ്ത ഭാഷകളിലായി കവിതാലാപനം കഥാരചന ക്വിസ് മത്സരം എന്നീ പരിപാടികൾ സംഘടിപ്പിച്ചു.ചടങ്ങിന് പ്രോഗ്രാം കോഡിനേറ്റർ രതി എ.കെ നന്ദി പറഞ്ഞു.