09 May 2024 Thursday

സംസ്ഥാനത്ത് ഇനി കുപ്പി വെള്ളത്തിന് 13 രൂപ:സര്‍ക്കാര്‍ ഉത്തരവായി

ckmnews

തിരുവനന്തപുരം:സംസ്ഥാനത്ത് കുപ്പിവെള്ളത്തിന്റെ പരമാവധി വില്‍പന വില ലിറ്ററിന് 13 രൂപയായി നിശ്ചയിച്ച് സര്‍ക്കാര്‍ ഉത്തരവായി. കേരളത്തില്‍ കുപ്പിവെള്ളം വിപണനം ചെയ്യുന്ന എല്ലാ കുപ്പിവെളള നിര്‍മ്മാതാക്കളും അവരുടെ എംആര്‍പി 13 രൂപ എന്ന് പാക്കറ്റില്‍ മുദ്രണം ചെയ്യണം. മുദ്രണം ചെയ്ത വിലയില്‍ കൂടുതല്‍ വില ഈടാക്കുന്ന കമ്പനികള്‍ക്കെതിരെ നിയമാനുസരണ നടപടികള്‍ സ്വീകരിക്കുന്നതായിരിക്കുമെന്നും സര്‍ക്കാര്‍ ഉത്തരവില്‍ പറയുന്നു.