09 May 2024 Thursday

ക്രസന്റ് വിമണ്‍സ് അക്കാദമി അഞ്ചാം വാര്‍ഷികവും രണ്ടാം ബിരുദദാന സമ്മേളനവും ജൂണ്‍ 21ന് മാറഞ്ചേരിയിൽ നടക്കും

ckmnews

ക്രസന്റ് വിമണ്‍സ് അക്കാദമി അഞ്ചാം വാര്‍ഷികവും രണ്ടാം ബിരുദദാന സമ്മേളനവും ജൂണ്‍ 21ന് മാറഞ്ചേരിയിൽ നടക്കും


എരമംഗലം:മാറഞ്ചേരി അല്‍ അറഫ ഇസ്‌ലാമിക് സെന്ററിന് കീഴില്‍ പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുന്ന ക്രസന്റ് വിമണ്‍സ് അക്കാദമിയുടെ അഞ്ചാം വാര്‍ഷികവും രണ്ടാം ബിരുദദാന സമ്മേളനവും ജൂണ്‍ 21 ബുധനാഴ്ച മാറഞ്ചേരി മുക്കാല സല്‍ക്കാര കമ്മ്യൂണിറ്റി ഹാളില്‍ വെച്ച് വിവിധ പരിപാടികളോടെ നടക്കുമെന്ന് സംഘാടകർ വാർത്താസമ്മേളനത്തിൽ അറിയിച്ചു. വൈകീട്ട് നാല് മണിക്ക് നടക്കുന്ന വനിതാ സംഗമത്തില്‍ സയ്യിദത്ത് ഉമ്മു ഹബീബ ബീവി അല്‍ ജിഫ്രി സ്ഥാപനത്തില്‍ നിന്നും പഠനം പൂര്‍ത്തിയാക്കിയ 38 വിദ്യാര്‍ഥിനികള്‍ക്ക് സനദ് ദാനം നിര്‍വ്വഹിക്കും.രാത്രി ഏഴ് മണിക്ക് നടക്കുന്ന പൊതുസമ്മേളനം എസ് എസ് എഫ് സംസ്ഥാന പ്രസിഡണ്ട് ഫിര്‍ദൗസ് സുറൈജി സഖാഫി ഉദ്ഘാടനം ചെയ്യും.സമസ്ത സെക്രട്ടറിയും കേരള മുസ്‌ലിം ജമാഅത്ത് സംസ്ഥാന സെക്രട്ടറിയുമായ പേരോട് അബ്ദുറഹ്‌മാന്‍ സഖാഫി മുഖ്യ പ്രഭാഷണം നടത്തും. സയ്യിദ് ശിഹാബുദ്ധീന്‍ അഹ്ദല്‍ മുത്തന്നൂര്‍ സമാപന പ്രാര്‍ഥന നിര്‍വ്വഹിക്കും. സയ്യിദ് സീതിക്കോയ തങ്ങള്‍, കെ. എം യൂസുഫ് ബാഖവി, അബ്ദുറസാഖ് ഫൈസി മാണൂര്‍, ഹംസ സഖാഫി വെളിയംകോട്, മുഹമ്മദ് ഖാസിം കോയ പൊന്നാനി, അശ്‌റഫ് ബാഖവി അയിരൂര്‍, സിദ്ധീഖ് മൗലവി അയിലക്കാട് തുടങ്ങി പ്രമുഖര്‍ സംബന്ധിക്കും.അഞ്ചാം വാര്‍ഷികത്തോടനുബന്ധിച്ച് 25 നിര്‍ധന വിദ്യാര്‍ഥിനകളുടെ പഠനം സൗജന്യമായി ഏറ്റെടുക്കുമെന്നും ഭാരവാഹികള്‍ പറഞ്ഞു.അല്‍ അറഫ ഇസ്‌ലാമിക് സെന്റര്‍ പ്രസിഡണ്ട് കെ. എം യൂസുഫ് ബാഖവി,വിമണ്‍സ് അക്കാദമി ചെയര്‍മാന്‍ സയ്യിദ് സീതിക്കോയ തങ്ങള്‍, പ്രിന്‍സിപ്പാള്‍ ശുക്കൂര്‍ അബ്ദുല്ല,ഷൌക്കത്ത് മാറഞ്ചേരി തുടങ്ങിയവര്‍ വാർത്താസമ്മേളനത്തില്‍ പങ്കെടുത്തു.