09 May 2024 Thursday

ചങ്ങരംകുളം സാംസ്കാരിക സമിതി മരുഭൂമിയുടെ ആത്മകഥ ചർച്ച ചെയ്തു.

ckmnews

ചങ്ങരംകുളം സാംസ്കാരിക സമിതി 

മരുഭൂമിയുടെ ആത്മകഥ ചർച്ച ചെയ്തു.


വി മുസഫർ അഹമ്മദ് രചിച്ച യാത്രാ വിവരണം മരുഭൂമിയുടെ ആത്മകഥ ചർച്ച ചെയ്തു.സൗദി അറേബ്യയിലെ മരുപ്രദേശങ്ങളുടെ വശ്യതയും വന്യതയും ഈ ഗ്രന്ഥത്തിൽ ചാരുതയോടെ ആവിഷ്കരിച്ചിരിക്കുന്നു എന്ന് സോമൻ ചെമ്പ്രേത്ത് ആമുഖ ഭാഷണത്തിൽ അഭിപ്രായപ്പെട്ടു.ഇസ്ഹാഖ് ഒതളൂർ ചർച്ചയുടെ മോഡറേറ്ററായി. ഫൈസൽ ബാവ ടി പി മുകുന്ദൻ എന്നിവർ ചർച്ചയിൽ പങ്കെടുത്തു.2010 ലെ കേരള സാഹിത്യ അക്കാദമി പുരസ്കാരം മരുഭൂമിയുടെ ആത്മകഥക്ക് ലഭിച്ചിട്ടുണ്ട്