09 May 2024 Thursday

ഓൾകേരള വെൽഡിങ് അസോസിയേഷൻ മലപ്പുറം ജില്ലാ കമ്മിറ്റി നിലവിൽ വന്നു

ckmnews



വെൽഡിങ് മേഖലയിൽ  പ്രവർത്തിക്കുന്നവരുടെ സഘടനയായ ഓൾകേരള വെൽഡിങ് അസോസിയേഷൻ (AKWA) യുടെ മലപ്പുറം ജില്ലാ കമ്മിറ്റി നിലവിൽ വന്നു.ചാലക്കുടിയിൽ ചേർന്ന സംസ്ഥാന തല യോഗത്തിൽ ആണ് മലപ്പുറം ജില്ലാ കമ്മിറ്റിക്ക് രൂപം നൽകിയത്.സംസ്ഥാന പ്രസിഡന്റ് സുധീഷ് കെസ് അധ്യക്ഷത വഹിച്ച യോഗത്തിൽ ജില്ലാ ഭാരവാഹികളെ തിരഞ്ഞെടുക്കുകയും രക്ഷാധികാരി ജുനൈസ് കുമ്മാളി പ്രതിജ്ഞ ചൊല്ലിക്കൊടുക്കയും ചെയ്തു.യോഗത്തിൽ സംസ്ഥാന സെക്രട്ടറി അജാസ് ഖാൻ, ട്രഷറർ സെബി പിടി മറ്റു സെക്കട്രിയേറ്റ് അംഗങ്ങളും പങ്കെടുത്തു.


മലപ്പുറം ജില്ലാഭാരവാഹികൾ  

പ്രസിഡണ്ട് : നൗഫൽ കോക്കൂർ,

സെക്രട്ടറി : ഭരതൻ മക്കരപ്പറമ്പ്

ട്രെഷറർ : ഗഫൂർ പുലാമന്തോൾ