09 May 2024 Thursday

വെൽഫെയർ പാർട്ടി യൂണിറ്റ് കൺവൻഷനും ഉന്നത വിജയികൾക്കുള്ള ആദരവും സംഘടിപ്പിച്ചു

ckmnews

വെൽഫെയർ പാർട്ടി യൂണിറ്റ് കൺവൻഷനും ഉന്നത വിജയികൾക്കുള്ള ആദരവും സംഘടിപ്പിച്ചു


ചങ്ങരംകുളം:വെൽഫെയർ പാർട്ടി കോക്കൂർ യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ കൺവൻഷനും എസ്എസ്എൽസി,പ്ളസ്ടു  ഉന്നത വിജയികൾക്കുള്ള ആദരവും സംഘടിപ്പിച്ചു.പാർട്ടി ജില്ലാ പ്രതിനിധി മുജീബ് കോലളമ്പ് ഉൽഘാടനം നിർവഹിച്ചു

ഷഹനാസ് പി.വി കരിയർ ഗൈഡൻസ് നടത്തി,വിദ്യാർത്ഥികൾക്ക് ഉപഹാരം സമർപ്പിച്ചു ഇ.വി മുജീബ് അദ്ധ്യക്ഷത വഹിച്ച പരിപാടിയിൽ സെലിം പുത്തൻപുരക്കൽ,സീനത്ത് കോക്കൂർ, ഇ.വി മുഹമ്മദ്കുട്ടി, റബീന, നിദ മുജീബ് എന്നിവർ പ്രസംഗിച്ചു.