09 May 2024 Thursday

അറിവകം : എസ് വൈ എസ് എടപ്പാൾ സോൺ വായനാദിന ചർച്ച സംഗമം പ്രൗഢമായി

ckmnews

അറിവകം : എസ് വൈ എസ് എടപ്പാൾ സോൺ വായനാദിന ചർച്ച സംഗമം പ്രൗഢമായി


ചങ്ങരംകുളം : വായന ദിനാചരണത്തിന്റെ ഭാഗമായി എസ് വൈ എസ് എടപ്പാൾ സോൺ കമ്മിറ്റി അറിവകം ചർച്ച സംഗമം സംഘടിപ്പിച്ചു. ഐനിച്ചോട് മദീനത്തു നുജൂം സെന്ററിൽ എഴുത്തുകാരൻ ത്വാഹിർ ഇസ്മായിൽ ഉദ്ഘാടനം ചെയ്തു.സോൺ പ്രസിഡണ്ട് സി മുഹമ്മദ് നജീബ് അഹ്സനി അധ്യക്ഷത വഹിച്ചു കേരള മുസ്‌ലിം ജമാഅത്ത് സോൺ സെക്രട്ടറി പി പി നൗഫൽ സഅദി, സി വി റഫീഖ് നടുവട്ടം പ്രസംഗിച്ചു.ഗഫൂർ അഹ്സനി,അഷ്റഫ് അൽ ഹസനി, ഹബീബ് അഹ്സനി, അബ്ദുൽ മജീദ് അഹ്സനി, വി ശിഹാബുദ്ധീൻ മുസ്‌ലിയാർ, അഫ്സൽ സഅദി, സുഹൈൽ കാളാച്ചാൽ സംബന്ധിച്ചു

പുസ്തക ചർച്ച , ഇ - റീഡിങ് സാധ്യതകൾ - പരിമിതികൾ, പുതുതലമുറയിലെ വായനാശീലങ്ങൾ വികസിപ്പിക്കൽ എന്നീ വിഷയങ്ങളിലുള്ള പഠനമാണ് വായനാദിനാചരണത്തിന്റെ ഭാഗമായി നടന്നത്