09 May 2024 Thursday

അക്ഷര മധുരം:പന്താവൂർ ഇർശാദ് ഇംഗ്ലീഷ് സ്കൂളിൽ കാമ്പയിനു തുടക്കമായി

ckmnews



ചങ്ങരംകുളം : വായന മാസാചരണത്തിന്റെ ഭാഗമായി പന്താവൂർ ഇർശാദ് ഇംഗ്ലീഷ് സ്കൂളിൽ അക്ഷര മധുരം കാമ്പയിനു തുടക്കമായി.കാമ്പയിൻ കാലയളവിൽ വായനമത്സരം,വായനാനുഭവം, പ്രശ്നോത്തരി, ലിറ്ററേച്ചർ ഫെസ്റ്റ്, എഴുത്ത് ശില്പശാല, സാഹിത്യ മത്സരങ്ങൾ, പോസ്റ്റർ പ്രദർശനം തുടങ്ങിയവ നടക്കും

ഇർശാദ് കേന്ദ്ര കമ്മിറ്റി പ്രസിഡണ്ട് കെ സിദ്ദീഖ് മൗലവി അയിലക്കാട് ക്യാമ്പയിൻ ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ കെ എം ശരീഫ് ബുഖാരി അധ്യക്ഷത വഹിച്ചു.വാരിയത്ത് മുഹമ്മദലി , എം കെ ഹസ്സൻ നെല്ലിശ്ശേരി, പി പി നൗഫൽ സഅദി, കെ പി എം ബഷീർ സഖാഫി സംബന്ധിച്ചു.