09 May 2024 Thursday

കാഞ്ഞിരൂർ സൗഹൃദ മജ്ലിസ് കൂട്ടായ്മയുടെ വാർഷികാഘോഷം നടത്തി

ckmnews



ചങ്ങരംകുളം:കാഞ്ഞിരൂർ സൗഹൃദ മജ്ലിസ് കൂട്ടായ്മയുടെ ഒന്നാം വാർഷികാഘോഷം സംഘടിപ്പിച്ചു.സലാം ഒരു പാക്കിൽ ഉദ്ഘാടനം ചെയ്തു. റഷീദ് പയ്യൂരയിൽ അധ്യക്ഷത വഹിച്ചു.പ്രദേശത്ത് നിർധന നിർധനരെ സഹായിക്കുന്നതിന് വേണ്ടി രൂപീകരിച്ച കൂട്ടായ്മ കാരുണ്യ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിവരുന്നുണ്ട്.ആലിക്കുട്ടി അശോകൻ അബ്ദുൽ ഹമീദ് റഷീദ് പടാത്ത്,ആർവി ലത്തീഫ്  എന്നിവർ പ്രസംഗിച്ചു.അശോകൻ കിഴിഞ്ഞാലിൽ നന്ദി രേഖപ്പെടുത്തി.കുട്ടികളുടെ കലാപരിപാടികളും ഉണ്ടായിരുന്നു