09 May 2024 Thursday

ചൊവ്വന്നൂരിൽ ബൈക്ക് അപകടത്തിൽ മരിച്ച നിലയിൽ ആശുപത്രിയിൽ എത്തിച്ച യുവാവിനെ തിരിച്ചറിഞ്ഞു.

ckmnews

ചൊവ്വന്നൂരിൽ ബൈക്ക് അപകടത്തിൽ മരിച്ച നിലയിൽ ആശുപത്രിയിൽ എത്തിച്ച യുവാവിനെ തിരിച്ചറിഞ്ഞു.


കുന്നംകുളം:ചൊവ്വന്നൂരിൽ ബൈക്ക് അപകടത്തിൽ മരിച്ച യുവാവിനെ തിരിച്ചറിഞ്ഞു.മരത്തംകോട് എകെജി നഗറിൽ താമസിക്കുന്ന കല്ലായിൽ വീട്ടിൽ ചന്ദ്രന്റെ മകൻ 27 വയസ്സുള്ള വിജീഷാണ് മരിച്ചത്. ഇന്ന് പുലർച്ചെയാണ് ചൊവ്വന്നൂർ കൊടുവായൂർ അമ്പലത്തിന് സമീപം  സ്വകാര്യ വ്യക്തിയുടെ മതിലിൽ ബൈക്ക് ഇടിച്ചുമറിഞ്ഞ് മരിച്ച നിലയിൽ യുവാവിനെ കണ്ടെത്തിയത്.മൃതദേഹം കുന്നംകുളം താലൂക്ക് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.