09 May 2024 Thursday

ചൊവ്വന്നൂർ കൊടുവായൂർ ക്ഷേത്രത്തിനടുത്ത് ബൈക്ക് അപകടം:യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി

ckmnews


കുന്നംകുളം:ചൊവ്വന്നൂർ കൊടുവായൂർ ഭാഗത്തുനിന്നും പന്തല്ലൂരിലേക്ക് പോകുന്ന വഴിയിലാണ് അപകടത്തിൽ പെട്ട ബൈക്കിന് സമീപത്ത് യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തിയത്.ഇവിടെ പാടം കയറുന്ന ഭാഗത്ത് വെച്ച് ബൈക്ക് മതിലിൽ ഇടിച്ചു മറിഞ്ഞ നിലയിലായിരുന്നു.ബൈക്കിന് സമീപത്ത് മരിച്ചു കിടക്കുന്ന നിലയിലായിരുന്നു യുവാവ്.കാലത്താണ് അപകടം നാട്ടുകാരുടെ ശ്രദ്ധയിൽപ്പെടുന്നത്. മരിച്ച യുവാവിനെ തിരിച്ചറിഞ്ഞിട്ടില്ല. ആളുടെ ശരീരത്തിൽ ഗുരുതരമായ പരിക്കുകളാണ് ഉള്ളത്.മങ്ങാട് സ്വദേശിയുടെ പേരിലുള്ളതാണ് ബൈക്ക് എന്ന് കണ്ടെത്തിയിട്ടുണ്ട്.മൃതദേഹം കുന്നംകുളം താലൂക്ക് ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.