09 May 2024 Thursday

എടപ്പാൾ നടുവട്ടത്ത് സ്വകാര്യ ബസ് ഓട്ടോയിൽ ഇടിച്ച് മൂന്ന് പേർക്ക് പരിക്കേറ്റു

ckmnews

എടപ്പാൾ നടുവട്ടത്ത് സ്വകാര്യ ബസ് ഓട്ടോയിൽ ഇടിച്ച് മൂന്ന് പേർക്ക് പരിക്കേറ്റു


എടപ്പാൾ:സംസ്ഥാന പാതയിൽ നടുവട്ടത്ത് സ്വകാര്യ ബസ് ഓട്ടോയിൽ ഇടിച്ച് മൂന്ന് പേർക്ക് പരിക്കേറ്റു. ഞായറാഴ്ച വൈകിട്ട്  5 മണിയോടെയായിരുന്നു അപകടം.തൃശ്ശൂർ നിന്നും കോഴിക്കോട്ട് പോകുകയായിരുന്നു ബസ്സാണ്  നടുവട്ടത്ത് വെച്ച് ഓട്ടോയിൽ ഇടിച്ചത്.അപകടത്തിൽ പെട്ട ഓട്ടോ റോഡിൽ മറിഞ്ഞു.എടപ്പാൾ സ്വദേശിയായ ഓട്ടോ ഡ്രൈവർ അടക്കം മൂന്ന് പേർക്ക് അപകടത്തിൽ പരിക്കേറ്റു. ഇവരെ എടപ്പാളിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരുടെയും പരിക്ക് ഗുരുതരമല്ല.