08 May 2024 Wednesday

പൊന്നാനി ഇറിഗേഷൻ ഓഫീസിലേക്ക് പൊന്നാനി മണ്ഡലം മുസ്ലിം ലീഗ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ജനകീയ മാർച്ച് നടത്തി

ckmnews


പൊന്നാനി:കടൽഭിത്തി കെട്ടാത്ത ഇടതു സർക്കാരിന്റെ നിലപാടിലും തീരദേശ വാസികളോട് ഉള്ള അവഗണനയിലും പ്രതിഷേധിച്ച് പൊന്നാനി ഇറിഗേഷൻ ഓഫീസിലേക്ക് മണ്ഡലം മുസ്ലിം ലീഗ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ ജനകീയ മാർച്ച്

 പി ഉബൈദുള്ള എംഎൽഎ ഉദ്ഘാടനം ചെയ്തു. മണ്ഡലം മുസ്ലിംലീഗ് പ്രസിഡണ്ട് പി പി യൂസഫലി അധ്യക്ഷത വഹിച്ചു. മണ്ഡലം മുസ്ലിംലീഗ് ജനറൽ സെക്രട്ടറി സി എം യൂസഫ് സമര പരിപാടികൾ വിശദീകരിച്ചു സംസാരിച്ചു.

ജില്ലാ മുസ്ലിം ലീഗ് ട്രഷറർ അഷ്റഫ് കോക്കൂർ, സയ്യിദ് അഹമ്മദ് ബാഫഖി തങ്ങൾ, ദുബായ് കെഎംസിസി മലപ്പുറം ജില്ലാ സെക്രട്ടറി പി വി നാസർ, ഷാനവാസ് വട്ടത്തൂർ, ഖത്തർ കെഎംസിസി മലപ്പുറം ജില്ലാ സെക്രട്ടറി സവാദ് വെളിയംകോട്, ജില്ലാ പഞ്ചായത്ത് മെമ്പർ വി കെ എം ഷാഫി, ഫർഹാൻ ബിയ്യം, ഖദീജ മൂത്തേടത്ത്, ഫൈസൽ ബാഫഖി തങ്ങൾ, കാദർ കടവ്, അഡ്വ: വി ഐ എം അഷ്റഫ് എന്നിവർ

പ്രസംഗിച്ചു.മരക്കടവ് ജംഗ്ഷനിൽ നിന്നും ആരംഭിച്ച പ്രകടനത്തിന് ടി കെ അബ്ദുൽ റഷീദ്, കുഞ്ഞുമുഹമ്മദ് കടവനാട്, സി ഇബ്രാഹിംകുട്ടി, ബഷീർ കക്കിടിക്കൽ, ടി എ മജീദ്, ഷമീർ ഇടയാട്ടയിൽ, കെ ആർ റസാക്ക്, വി പി ഹസൻ ടിപി മുഹമ്മദ്, ടി കെ അബ്ദുൽ ഗഫൂർ, പി കെ അഷ്റഫ്, മഹ്മൂദ് വെ ളിയങ്കോട്, മജീദ് കല്ലിങ്ങൽ, സുബൈർ ചിറവല്ലൂർ, മുഹമ്മദാലി നരണിപ്പുഴ, കാട്ടിൽ അഷറഫ്, എം കെ അൻവർ, ഉമ്മർ തലാപ്പിൽ, ഷബീർ ബിയ്യം, മനീഷ് കുമാർ, ബീവി പടിഞ്ഞാറകത്ത്, ആയിഷ ഹസ്സൻ എന്നിവർ നേതൃത്വം നൽകി.