08 May 2024 Wednesday

ദേശീയപാത നിർമാണത്തിന് എത്തിയ വാഹനങ്ങളിൽ നിന്ന് 6000 ലീറ്റർ ഡീസൽ ചോർത്തി പൊന്നാനി കുറ്റിപ്പുറം സ്റ്റേഷനുകളിൽ പരാതി നൽകി നിർമാണ കമ്പനി

ckmnews

ദേശീയപാത നിർമാണത്തിന് എത്തിയ വാഹനങ്ങളിൽ നിന്ന് 6000 ലീറ്റർ ഡീസൽ ചോർത്തി


പൊന്നാനി കുറ്റിപ്പുറം സ്റ്റേഷനുകളിൽ പരാതി നൽകി നിർമാണ കമ്പനി


പൊന്നാനി ∙ ദേശീയപാത നിർമാണത്തിനായി റോഡരികിൽ നിർത്തിയിട്ടിരുന്ന വിവിധ വാഹനങ്ങളിൽ നിന്നായി 6000 ലീറ്റർ ഡീസൽ ചോർത്തി. നിർമാണ കമ്പനി പൊന്നാനി, കുറ്റിപ്പുറം പൊലീസ് സ്റ്റേഷനുകളിൽ പരാതി നൽകി. രാത്രി ലോറിയിൽ എത്തുന്ന സംഘമാണ് ഡീസൽ ചോർത്തുന്നതെന്നാണ് വിവരം. ഇതുസംബന്ധിച്ച സിസിടിവി ദൃശ്യങ്ങളും ലഭ്യമായിട്ടുണ്ട്. സൈബർ സെൽ മുഖേന വാഹനങ്ങൾ ഏതാണെന്ന് കണ്ടെത്തുന്നതിനുള്ള ശ്രമങ്ങൾ നടന്നു വരികയാണ്.ദേശീയപാത നിർമാണത്തിന്റെ ഭാഗമായി റോഡരികിൽ നിർത്തിയിടുന്ന മണ്ണുമാന്തി യന്ത്രങ്ങളിൽ നിന്നാണ് ഇന്ധനം കാര്യമായി ചോർത്തിയിരിക്കുന്നത്. പല തവണകളിലായി 6000 ലീറ്റർ ഡീസൽ നഷ്ടപ്പെട്ടുവെന്നാണ് നിർമാണ കമ്പനിയുടെ പരാതി. ഓരോ തവണ ഡീസൽ നഷ്ടപ്പെടുമ്പോഴും പൊലീസ് സ്റ്റേഷനുകളിൽ വിവരം നൽകുന്നുണ്ടെന്നാണ് കരാറുകാർ വ്യക്തമാക്കിയത്.ഇന്ധന ചോർച്ച വ്യാപകമായ സാഹചര്യത്തിൽ ദേശീയപാത നിർമാണത്തിനുള്ള വാഹനങ്ങൾ പരമാവധി സിസിടിവി നിരീക്ഷണം ഉറപ്പുള്ള ഭാഗങ്ങളിൽ നിർത്തിയിടണമെന്നും കഴിയുമെങ്കിൽ വാഹനങ്ങൾക്ക് സമീപം ജീവനക്കാരനെ നിയോഗിക്കണമെന്നും പൊലീസ് നിർദേശിച്ചു. കുറ്റിപ്പുറത്തെ പൊലീസ് സ്റ്റേഷനു മുൻപിൽ നിർത്തിയിട്ട വാഹനത്തിന്റെ ബാറ്ററിയും കഴിഞ്ഞ ആഴ്ചയിൽ മോഷണം പോയതായി കരാറുകാർ പറഞ്ഞു.