26 April 2024 Friday

ഗായകൻ എസ്.പി ബാലസുബ്രമണ്യം അന്തരിച്ചു

ckmnews



വിഖ്യാത തെന്നിന്ത്യന്‍ ഗായകന്‍ എസ് പി ബാലസുബ്രമണ്യം അന്തരിച്ചു 74 വയസ്സായിരുന്നു. ചെന്നൈ എം ജി എം ആശുപത്രിയില്‍ ആയിരുന്നു അന്ത്യം കോവിഡ് ബാധിച്ചതിനെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. ഇന്ന് ഉച്ചയ്ക്ക് 1.04ന് മരണം സംഭവിച്ചതായി സംവിധായകനും ഗംഗൈ അമരന്റെ മകനുമായ വെങ്കട്ട് പ്രഭു അറിയിച്ചു.


ഓഗസ്റ്റ് 5 നാണ് എസ് പി ബാലസുബ്രമണ്യത്തിനു കോവിഡ് ബാധ സ്ഥിരീകരിച്ചത്. അദ്ദേഹം തന്നെ തന്റെ ഫേസ്ബുക്കിലൂടെ ഈ വിവരം അറിയിക്കുകയായിരുന്നു. ഓഗസ്റ്റ് 13 ന് ആരോഗ്യനില മോശമായതിനെത്തുടര്‍ന്ന് അദ്ദേഹത്തെ ചെന്നൈ എംജിഎം ഹെല്‍ത്ത് കെയര്‍ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റുകയും ചെയ്തു. വെന്റിലേറ്ററിന്റെ സഹായത്തോടെയായിരുന്നു പിന്നീട് അദ്ദേഹത്തിന്റെ ജീവന്‍ നിലനിര്‍ത്തിയിരുന്നത്.