09 May 2024 Thursday

രക്ഷിതാക്കൾക്കും വിദ്യാർത്ഥികൾക്കും ബോധവൽക്കരണ ക്ലാസ്സും അനുമോദനവും സംഘടിപ്പിച്ചു

ckmnews



ചങ്ങരംകുളം:മൂക്കുതല വടക്കുമുറി എസ് എം യുപി സ്കൂളിൽ കൗമാരക്കാരിൽ ഉണ്ടാകുന്ന വിവിധ പ്രശ്നങ്ങളെ കുറിച്ച് രക്ഷിതാക്കൾക്കും വിദ്യാർത്ഥികൾക്കും ബോധവൽക്കരണ ക്ലാസ്സും വിജയികൾക്ക് അനുമോദനവും സംഘടിപ്പിച്ചു.പിടിഎ  പ്രസിഡന്റ് പിഎൻ ബാബു വിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ പ്രധാന അദ്ധ്യാപകൻ റസാക്ക് മാസ്റ്റർ സ്വാഗതം പറഞ്ഞു.പരിപാടി ഉദ്ഘാടനം ചെയ്ത പൊന്നാനി സ്റ്റേഷൻ സബ് ഇൻസ്‌പെക്ടർ റുബീന വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും ബോധവൽക്കരണ ക്ലാസ്സ്‌ നടത്തി.യോഗത്തിൽ നന്നംമുക്ക് ഹെൽത്ത്‌ ഇൻസ്‌പെക്ടർ അരുൺ മഴക്കാല രോഗങ്ങളെ കുറിച്ച് ക്ലാസ്സ്‌ എടുത്തു.എസ്എസ്എൽസി ഹയർ സെക്കന്ററി പരീക്ഷയിലെ വിജയികളായ സ്കൂളിലെ പൂർവ വിദ്യാർത്ഥികളെ ചടങ്ങിൽ അനുമോദിച്ചു. സ്റ്റാഫ്‌ സെക്രട്ടറി ശാസ്ത്രശർമ്മൻ  ആശംസയും,പിടിഎ വൈസ് പ്രസിഡന്റ് പ്രബിൻ നന്ദിയും അറിയിച്ചു.