09 May 2024 Thursday

യുഎഇ ഗോൾഡൻ വിസയ്ക്ക് അർഹനായ കെവി ബഷീറിന് സിൽവർ സ്റ്റാർ ജിസിസിയുടെ സ്നേഹാദരം നൽകി

ckmnews



ചങ്ങരംകുളം:നന്നംമുക്ക്  സിൽവർ സ്റ്റാർ  ക്ലബ്ബിന്റെ  ആഭിമുഖ്യത്തിൽ യുഎഇ മെഡിക്കൽ മേഖലയിലെ  നിസ്വാർത്ഥ സേവനത്തിന് യുഎഇ യുടെ ഗോൾഡൻ വിസ ലഭിച്ച കെവി ബഷീറിനെ  അദ്ദേഹത്തിന്റെ വീട്ടിൽ വെച്ച് ആദരിച്ചു.ക്ലബ്ബ്  പ്രസിഡന്റ്‌ വിഎം സിദ്ധിഖ് സ്വാഗതം പറഞ്ഞു.മുഖ്യ രക്ഷാധികാരി മുഹമ്മദലിഅധ്യക്ഷത വഹിച്ചു.ജിസിസി  പ്രതിനിധികളായ മുസ്തഫ പിഎം യൂസഫ് പി.ഷിഹാബ് കെ മുഹമ്മദലി എന്നിവർ ചേർന്ന് പൊന്നാട അണിയിച്ചു.സിൽവർ സ്റ്റാർ ജിസിസി സ്നേഹോപഹാരം  ജിസിസി പ്രസിഡന്റ്‌  നൗഷാദ് സെക്രട്ടറി അമീർ സിദ്ധിഖ് പിഎ എന്നിവർ ചേർന്ന് ബഷീറിന്  സമ്മാനിച്ചു.ക്ലബ്ബ് ജോയിൻ  സെക്രട്ടറി റിഷാദ് കെഎസ് ട്രഷറർ  ഹർഷദ് കെഎ,ഡിആർ ആകിഫ്.നൗഷാദ് എം,മുസ്താഖ് എംഎം, ഇജാസ് പിഎ തുടങ്ങിയവർ  പരിപാടിയ്ക്ക്  നേതൃത്വം  നൽകി. ജിസിസി പ്രസിഡന്റ്‌  നൗഷാദ് പിഎം  നന്ദി പറഞ്ഞു