09 May 2024 Thursday

വീണ് കിട്ടിയ ഒരു ലക്ഷത്തോളം വില വരുന്ന സ്വർണ്ണാഭരണം ഉടമയെ കണ്ടെത്തി തിരിച്ചേൽപിച്ച് രാധികയെ അനുമോദിച്ചു

ckmnews



എടപ്പാൾ:വട്ടംകുളം ഗ്രാമപഞ്ചായത്തിലെചോലക്കുന്നത്ത് താമസിക്കുന്ന താമരശ്ശേരി സന്ദീപിൻ്റെ ഭാര്യയുടെ ഒരു ലക്ഷത്തോളം രൂപ വരുന്ന സ്വർണ്ണാഭരണമാണ് കളഞ്ഞു പോയത്.പുരമുണ്ടെക്കാട് അമ്പല പരിസരത്തു  നിന്നാണ് പറയത്തു പറമ്പിൽ ബിനീഷിൻ്റെ ഭാര്യ രാധികക്ക് സ്വർണ്ണം വീണ് കിട്ടുകയും ചെയ്തു.തുടർന്ന് വീണ് കിട്ടിയ ആഭരണം രാധിക ഉടമയെ കണ്ടെത്തി തിരിച്ചേൽപിക്കുകയായിരുന്നു. കണ്ടുകിട്ടിയ സ്വർണ്ണം തിരിച്ചേൽപ്പിച്ച ചോലക്കുന്ന് സിപിഐഎം ബ്രാഞ്ച് കമ്മറ്റിയംഗമായ  രാധികയെ സിപിഎം അനുമോദിച്ചു.നാടിൻ്റെ അന്തസ്സ് ഉയർത്തിയ പ്രവർത്തനമാണ് രാധിക നടത്തിയതെന്നും എല്ലാവർക്കും  മാതൃകയാണ് രാധികയെന്നും സിപിഎം വട്ടംകുളം എൽസി സെക്രട്ടറി. പി.വി കൃഷ്ണൻ പറഞ്ഞു.പരിപാടിയിൽ സ്വർണ്ണത്തിൻ്റെ ഉടമ അഭിനി, സി.പിഐ.എം ചോലക്കുന്ന് ബ്രാഞ്ച് സെക്രട്ടറി മുഹമ്മദ്,ഡിവൈഎഫ്ഐ ചോലക്കുന്ന് യൂണിറ്റ് സെക്രട്ടറി രബീഷ് എന്നിവർ പങ്കെടുത്തു.