09 May 2024 Thursday

വികലാംഗനായ ലോട്ടറി വില്‍പ്പനക്കാരനെ മര്‍ദ്ദിച്ച സംഭവം:യുവാവ് പിടിയില്‍

ckmnews


കുന്നംകുളം : ആര്‍ത്താറ്റ് ചാട്ടുകുളത്ത് വികലാംഗനായ ലോട്ടറി വില്പനക്കാരനെ ക്രൂരമായി മര്‍ദ്ദിച്ച സംഭവത്തില്‍ പ്രതിയെ കുന്നംകുളം പൊലീസ് അറസ്റ്റ് ചെയ്തു.കുന്നംകുളം ആര്‍ത്താറ്റ്  ചിറ്റഞ്ഞൂര്‍ സ്വദേശി തലക്കാട്ടുവീട്ടില്‍ അജു (30) നെയാണ് കുന്നംകുളം പൊലീസ് അറസ്റ്റ് ചെയ്തത്. വികലാംഗനായ ലോട്ടറി വില്പനക്കാരനെയാണ് പ്രതി സോഡാ കുപ്പികൊണ്ട്  തലക്കടിച്ച് പരിക്കേല്‍പ്പിച്ചത് .