09 May 2024 Thursday

മൈനർ ഇറിഗേഷൻ പദ്ധതിയുടെ ഭാഗമായി നിർമ്മിച്ച വിസിബി നാടിന് സമർപ്പിച്ചു

ckmnews

മൈനർ ഇറിഗേഷൻ പദ്ധതിയുടെ ഭാഗമായി നിർമ്മിച്ച വിസിബി നാടിന് സമർപ്പിച്ചു


എടപ്പാൾ: വട്ടംകുളം ഗ്രാമപഞ്ചായത്തിലെ മാണൂർ വരദൂർ കായൽ പ്രദേശത്തു മൈനർ ഇറിഗേഷൻ പദ്ധതിയുടെ ഭാഗമായി നിർമ്മിച്ച വിസിബി  കെ.ടി.ജലീൽ എം എൽ എ നാടിന് സമർപ്പിച്ചു.

ഇറിഗെഷൻ വകുപ്പ്  50 ലക്ഷം രൂപ അനുവദിച്ചെങ്കിലും 35 ലക്ഷത്തോളം രൂപ ചിലവിട്ടാണ് വട്ടംകുളം ഗ്രാമപഞ്ചായത്തിലെ മാണൂർ വരദൂർ കായൽ പ്രദേശത്തെ തോടിന് കുറുകെ  വിസിബിയും പാർശ്വഭിത്തി നിർമ്മാണവും നടത്തിയത്.പൊന്നാനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് സി.രാമകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു.വട്ടംകുളം പഞ്ചായത്ത് പ്രസിഡണ്ട് കഴുങ്കിൽ മജീദ്, പഞ്ചായത്ത് അംഗങ്ങളായ ശ്രീജ പാറക്കൽ, ശാന്താ മാധവൻ തുടങ്ങിയവർ സംസാരിച്ചു.അസി:എക്സിക്യൂട്ടീവ് എൻജിനീയർ പി.പി.ഷൈലിമോൻ റിപ്പോർട്ട് അവതരിപ്പിച്ചു.എക്സിക്യൂട്ടീവ് എൻഞ്ചിനീയർ എം.എസ്.കാർത്തിക നന്ദിയും പറഞ്ഞു.