09 May 2024 Thursday

മലബാർ സ്തംഭന സമരത്തിന്റെ ഭാഗമായി തവനൂർ മണ്ഡലം എംഎസ്എഫ് നടത്തിയ ഹൈവേ ഉപരോധത്തിൽ പോലീസും പ്രവർത്തകരും ഏറ്റുമുട്ടി പ്രവർത്തകരെ പോലീസ് അറസ്റ്റു ചെയ്തു നീക്കി

ckmnews

മലബാർ സ്തംഭന സമരത്തിന്റെ ഭാഗമായി തവനൂർ മണ്ഡലം എംഎസ്എഫ് നടത്തിയ ഹൈവേ ഉപരോധത്തിൽ പോലീസും പ്രവർത്തകരും ഏറ്റുമുട്ടി


പ്രവർത്തകരെ പോലീസ് അറസ്റ്റു ചെയ്തു നീക്കി 


എടപ്പാൾ :തെക്കൻ കേരളത്തിൽ പ്ലസ് വൺ  സീറ്റുകൾ വിദ്യാർത്ഥികളില്ലാതെ  അനാഥമാകുമ്പോൾ,മലബാറിലെ കുട്ടികൾ ഇന്നും വിദ്യാലയത്തിന്റെ പടിക്കുപുറത്താണെന്നും കഷ്ട്ടപ്പെട്ട് പഠിച്ച് എസ്.എസ്.എൽ.സി യിൽ  ഉന്നത വിജയം നേടിയ കുട്ടികൾക്ക് പോലും തങ്ങൾക്കിഷ്ട്ടപ്പെട്ട വിഷയം തെരഞ്ഞെടുത്ത് പഠിക്കാനുള്ള സാഹചര്യം നിലവിൽ മലബാർ മേഖലയിലില്ലെന്നും ആരോപിച്ച് എംഎസ്എഫ് തവനൂർ മണ്ഡലം കമ്മിറ്റി നടത്തിയ പ്രതിഷേധത്തിനിടെ സംഘർഷം. പ്ലസ് വൺ  സീറ്റ്‌ അപര്യാപ്തതയെ പറ്റി പഠിക്കാൻ സർക്കാർ നിയോഗിച്ച പ്രൊഫ: വി കാർത്തികേയൻ കമ്മിറ്റി സർക്കാർ മുൻപാകെ സമർപ്പിച്ച റിപ്പോർട്ട് പുറത്തു വിടാനോ,റിപ്പോർട്ട് പ്രകാരമുള്ള ബാച്ചുകൾ അനുവദിക്കാനോ ഇതുവരെ സർക്കാർ തയ്യാറാകാത്തതിനെതിരെയാണ് തവനൂർ നിയോജകമണ്ഡലം എം.എസ്.എഫ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ചമ്രവട്ടം  സംസ്ഥാന പാതയിൽ റോഡ് ഉപരോധ സമരം നടത്തിയത്.സമരം നടത്തിയ പ്രവർത്തകർ  പോലീസുമായി ഒന്നും തള്ളും ഉണ്ടായി പോലീസ്  ബലംപ്രയോഗിച്ച് പ്രവർത്തകരെ അറസ്റ്റ്‌ ചെയ്തു നീക്കി.സമരം തവനൂർ മണ്ഡലം മുസ്‌ലിം ലീഗ് പ്രസിഡന്റ്‌ എം.അബ്ദുള്ളക്കുട്ടി ഉദ്ഘാടനം ചെയ്തു.മണ്ഡലം എം.എസ്.എഫ് പ്രസിഡന്റ് ഏ.വി നബീൽ അധ്യക്ഷനായി.നിയോജക മണ്ഡലം മുസ്‌ലിം ലീഗ് നേതാക്കളായ എം.വി അലി മാസ്റ്റർ, മുജീബ് പൂളക്കൽ, പി.കെ ഖമറുദ്ധീൻ ,തവനൂർ മണ്ഡലം മുസ്‌ലിം യൂത്ത് ലീഗ് ജന സെക്രട്ടറി പത്തിൽ സിറാജ്,എംഎസ്എഫ് മണ്ഡലം സെക്രട്ടറി എം റാസിഖ് തുടങ്ങിയവർ സംസാരിച്ചു.റോഡ് ഉപരോധത്തിൽ പോലീസുമായി ഉണ്ടായ സംഘർഷത്തിൽ  മണ്ഡലം യൂത്ത് ലീഗ് ജനറൽ സെക്രട്ടറി പത്തിൽ സിറാജ് ,എം.എസ്.എഫ്  നിയോജക മണ്ഡലം പ്രസിഡന്റ് എ വി നബീൽ ,ജനറൽ സെക്രട്ടറി എം റാസിഖ് ,ഖയ്യും പി.പി ,അജ്മൽ കൈനിക്കര ,അജ്മൽ മൂതൂർ ,റിൻഷാദ് കൈമലശ്ശേരി ,ആദിൽ അയ്യൂബ് പടിഞ്ഞാറേക്കര ,അഫ്സീർ പടിഞ്ഞാറേക്കര ,സറാഫത് ആലത്തിയൂർ എന്നിവരെ അറസ്റ്റ് ചെയ്‌തു.പിന്നീട് സ്റ്റേഷനിൽ നേതാക്കളെത്തി പ്രവർത്തകരെ ജാമ്യത്തിൽ എടുത്തു