09 May 2024 Thursday

വർണ്ണാഭമായി അൽഫലാഹ് അൽബിർ എൽ. കെ. ജി. പ്രവേശനോത്സവം

ckmnews



കക്കിടിപ്പുറം അൽ ഫലാഹ് ഇംഗ്ലീഷ് സ്കൂൾ അൽബിർ എൽ.കെ.ജി. ക്ലാസുകളിലേക്ക്  വർണ്ണാഭമായ പ്രവേശനോത്സവത്തോടുകൂടി തുടക്കം കുറിച്ചു.  അൽഫലാഹ് അൽബിർ കോഡിനേറ്റർ ഇബ്രാഹിം മാസ്റ്റർ അമയിൽ ചടങ്ങിന് സ്വാഗതം പറഞ്ഞു. പാണക്കാട് സയ്യിദ് നിയാസ് അലി ശിഹാബ് തങ്ങൾ ഉദ്ഘാടന കർമ്മം നിർവഹിച്ചു. അൽഫലാഹ് ട്രസ്റ്റ് സെക്രട്ടറി ഫാറൂഖ് തലാപ്പിൽ അധ്യക്ഷ ഭാഷണം നടത്തി. സ്ഥാപനത്തിൻ്റെ പ്രിൻസിപ്പൽ മുഹമ്മദ് അൻസാർ കെ. ടി. മുഖ്യപ്രഭാഷണം നടത്തി. ട്രസ്റ്റ് വർക്കിംഗ് ചെയർമാൻ സഫ്വാൻ നദ്‌വി, ട്രസ്റ്റ് വൈസ് ചെയർമാൻ ബാപ്പിനു ഹാജി, എം. എസ് ഡിപ്പാർട്ട്മെൻ്റ് ഹെഡ് അഷ്കർ അലി, അൽബിർ ഹെഡ് ആമിനക്കുട്ടി വി. പി. വൈസ് പ്രിൻസിപ്പൽ പ്രിയ കെ.ടി. തുടങ്ങിയവർ ആശംസ പ്രഭാഷണം നിർവഹിച്ചു.  ചടങ്ങിൽ സി.ബി.എസ്.ഇ. പത്താം ക്ലാസ് പരീക്ഷയിൽ ഉന്നതമാർക്കോടുകൂടി വിജയിച്ച് തുടർച്ചയായ പത്താം തവണയും നൂറു ശതമാനം വിജയം നേടി സ്കൂളിൻൻ്റെ യശസ്സ് ഉയർത്തിയ വിദ്യാർത്ഥികളെ ആദരിച്ചു. ചടങ്ങിന് സ്റ്റാഫ് സെക്രട്ടറി അസൈനു സി. എ. നന്ദി പറഞ്ഞു.