09 May 2024 Thursday

ചങ്ങരംകുളം മൂക്കുതലയിൽ അപൂർവ്വ സസ്യം മലതാങ്ങി പൂത്തുലഞ്ഞു

ckmnews

ചങ്ങരംകുളം മൂക്കുതലയിൽ അപൂർവ്വ സസ്യം മലതാങ്ങി പൂത്തുലഞ്ഞു


ചങ്ങരംകുളം:മലപ്പുറം ജില്ലയിലെ ചങ്ങരംകുളത്തിനടുത്ത് പ്രശസ്തമായ മൂക്കുതല ഭഗവതി ക്ഷേത്രത്തിലാണ് മല താങ്ങി എന്ന അപൂർവയിനം ഔഷധസസ്യം പൂവിട്ടത്.നിരവധി പേരാണ് ദിനംപ്രതി കൗതുകമുണർത്തുന്നതും  അപൂർവമായ ഈ കാഴ്ച കാണാൻ ക്ഷേത്രത്തിലേക്ക് എത്തുന്നത്.200 വർഷത്തിലൊരിക്കൽ മാത്രം പൂക്കുന്ന അപൂർവ്വയിനം ഔഷധ സസ്യങ്ങളിൽ ഒന്നൊണ് മലതാങ്ങി


ശ്രീ ശങ്കരാചാര്യർ തപസ്സിരുന്നുവെന്ന് വിശ്വസിക്കുന്ന മൂക്കുതല ഭഗവതി ക്ഷേത്രം ദക്ഷിണേന്ത്യയിലെ തന്നെ പ്രധാന ക്ഷേത്രങ്ങളിലൊന്നാണ്


ക്ഷേതത്തിന്റെ മതിൽ കെട്ടിനുള്ളിൽ നൂറ്റാണ്ടുകൾ പഴക്കമുള്ള അപൂർവ്വയിനം ഔഷധ ചെടികളും ചരിത്ര മരങ്ങളും സംരക്ഷിച്ച് വരുന്നുണ്ട്.ഇത് കൊണ്ട് തന്നെ ക്ഷേത്രമുറ്റത്തെ വള്ളികളിൽ പടർന്ന് പൂത്തുലഞ്ഞ മലതാങ്ങി കാണാൻ നിരവധി ഭക്തരും ഇവിടെ എത്തുന്നുണ്ട്.വട്ടവള്ളി, വട്ടോളി, ബട്ടവല്ലി എന്നെല്ലാം അറിയപ്പെടുന്ന മലതാങ്ങി മരങ്ങളിൽ കയറി വളരുന്ന വലിയ ഒരു വള്ളിച്ചെടിയാണ്. കേരളത്തിൽ പലയിടത്തും കണ്ടുവരുന്ന ഈ വള്ളിച്ചെടി ഒരു അപൂർവ്വയിനം ഔഷധസസ്യമാണെന്നാണ്  വിദഗ്തർ പറയുന്നത്.വള്ളിച്ചെടിയിൽ ഇളം ചുകപ്പ് നിറത്തോട് കൂടി മുന്തിരിക്കുല പോലെ നിറഞ്ഞു നിൽക്കുന്ന മലതാങ്ങി കാഴ്ചക്കാരെയുംആകർശിക്കുന്നുണ്ട്.പൂത്തുലഞ്ഞത് മലതാങ്ങി എന്ന അപൂർവ്വ ഔഷധ സസ്യമാണെന്ന് വനം വകുപ്പ് ഉദ്ധ്യോഗസ്ഥർ തന്നെയാണ് സാക്ഷ്യപ്പെടുത്തിയതെന്ന് ക്ഷേത്രഭാരവാഹികൾ പറഞ്ഞു.അപൂർവ്വയിനം സസ്യം കായ്ച്ച് നിൽക്കുന്ന കാഴ്ച കാണാനും ഫോട്ടോ എടുക്കുന്നതിനുമായി വിവിധ ഭാഗങ്ങളിൽ നിന്നാണ് ഇവിടെ ആളുകൾ എത്തുന്നത്