09 May 2024 Thursday

പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി തൈ നടീലിന് തുടക്കം കുറിച്ച് എസ് വൈ എസ് എടപ്പാൾ സോൺ

ckmnews

പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി തൈ നടീലിന് തുടക്കം കുറിച്ച് എസ് വൈ എസ് എടപ്പാൾ സോൺ


എടപ്പാൾ:ലോക പരിസ്ഥിതി ദിനത്തിൻ്റെ ഭാഗമായി "പച്ചമണ്ണിൻ്റെ ഗന്ധമറിയുക പച്ച മനുഷ്യൻ്റെ രാഷ്ട്രീയം പറയുക" എന്ന തലവാചകത്തിൽ എസ് വൈ എസ് നടത്തുന്ന തൈ നടൽ എടപ്പാൾ സോൺ ഉദ്ഘാടനം കാലടി പഞ്ചായത്ത് പ്രസിഡൻ്റ് അസ്‌ലം തിരുത്തി നിർവഹിച്ചു.പരിസ്ഥിതി ദിന ഭാഗമായി ഇക്കോ സല്യൂട്ട്, ഇ ടോക്, ബോധവൽക്കരണ പ്രഭാഷണം, കർഷകരെ ആദരിക്കൽ, ശുചീകരണ പ്രവർത്തനം തുടങ്ങിയ വിവിധ പദ്ധതികൾ തുടർ ദിവസങ്ങളിൽ നടക്കും. എസ് വൈ എസ് എടപ്പാൾ സോൺ പ്രസിഡൻ്റ് സി നജീബ് അഹ്സനി,സെക്രട്ടറി ആസിഫ് തണ്ടിലം ,ഇബ്രാഹീം മുസ്‌ലിയാർ കാലടി, അഷ്റഫ് അൽ ഹസനി കാലടി, അബ്ദുൽ മജീദ് അഹ്സനി,വി.ഷിഹാബുദ്ധീൻ മുസ്‌ലിയാർ, സുഹൈൽ കാളാച്ചാൽ സംബന്ധിച്ചു.