09 May 2024 Thursday

കോലത്തുപാടം റോഡ് നിർമ്മാണം അശാസ്ത്രീയം:പ്രതിഷേധവുമായി ബിജെപി

ckmnews

കോലത്തുപാടം റോഡ് നിർമ്മാണം അശാസ്ത്രീയം:പ്രതിഷേധവുമായി ബിജെപി 


ചങ്ങരംകുളം:കോലത്തുപാടം റോഡ് നിർമ്മാണം അശാസ്ത്രീയമാണെന്ന് ബിജെപി സംസ്ഥാന എക്സിക്യൂട്ടീവ് മെമ്പർ കെ കെ സുരേന്ദ്രൻ പറഞ്ഞു.റോഡ് നിർമ്മാണത്തിൽ വൻ ക്രമക്കേടാണ് നടത്തുന്നത്.ഭിത്തി നിർമ്മാണം അശാസ്ത്രീയമാണ്.ആയിരക്കണക്കിന് വിദ്യാർത്ഥികളും പൊതുജനങ്ങളും യാത്ര ചെയ്യുന്ന റോഡ് നിർമാണം കഴിഞ്ഞ മൂന്നു മാസക്കാലമായി പണി ആരംഭിച്ചിട്ടും ഭിത്തി നിർമ്മാണം മാത്രമാണ് നടത്തിയിട്ടുള്ളത്.റോഡ് പണി നിർത്തിവെച്ച നടപടി പുന പരിശോധിക്കണമെന്നും കാലവർഷം എത്തിയ സഹചര്യത്തിൽ റോഡ് നിർമ്മാണം അടിയന്തരമായി പുർത്തിയാക്കണമെന്നും സുരേന്ദ്രൻ ആവശ്യപ്പെട്ടു. ജനങ്ങളുടെ യാത്ര ദുരിത പൂർണ്ണമാണ് പരിഹാരം കാണാൻ അധികൃതർ തയ്യാറാവണം.നിർമാണത്തിലെ ക്രമക്കേട് പരിഹരിക്കുക.റോഡ് പണി ഉടൻ പൂർത്തിയാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് ബിജെപി നടത്തിയ ധർണസമരം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു കെ കെ സുരേന്ദ്രൻ.പഞ്ചായത്ത് പ്രസിഡണ്ട് വിവേകാനന്ദൻ കോലത്ത് അധ്യക്ഷ വഹിച്ചു എം നടരാജൻ .ടി പി സുരേന്ദ്രൻ , പ്രേമാ മണികണ്ഠൻ, കെ സി നാരായണൻ. കെ ഹരിദാസ് .പി ജയൻ . എം കെ ശ്യാം, എൻ സത്യൻ .എന്നിവർ പ്രസംഗിച്ചു