09 May 2024 Thursday

ചിയ്യാനൂർ നാട്ടുകല്ലിങ്ങൽ കോളനി റോഡിന്റെയും മാങ്കുന്നത്ത് ക്ഷേത്രം റോഡിന്റെയും നവീകരണം ഉടൻ പൂർത്തിയാക്കണം:യൂത്ത്ലീഗ്

ckmnews

ചിയ്യാനൂർ നാട്ടുകല്ലിങ്ങൽ കോളനി റോഡിന്റെയും മാങ്കുന്നത്ത് ക്ഷേത്രം റോഡിന്റെയും നവീകരണം ഉടൻ പൂർത്തിയാക്കണം:യൂത്ത്ലീഗ്


ചങ്ങരംകുളം:തകർന്ന് കിടക്കുന്ന ചിയ്യാനൂർ നാട്ടുകല്ലിങ്ങൽ കോളനി റോഡിന്റെയും മാങ്കുന്നത്ത് ക്ഷേത്രം റോഡിന്റെയും നവീകരണ പ്രവർത്തികൾ ഉടൻ പൂർത്തിയാക്കണമെന്ന് യൂത്ത്ലീഗ് ചിയ്യാനൂർ മേഖലാ കമ്മിറ്റി ആവശ്യപ്പെട്ടു.വർഷങ്ങളായി തകർന്ന് കിടന്ന നാട്ടുകല്ലിങ്ങൽ കോളനി റോഡിന്റെ നവീകരത്തിന് ഫണ്ട് വകയിരുത്തിയെങ്കിലും ഏറെ വൈകി ആരംഭിച്ച നവീകരണ പ്രവൃത്തി പാതി വഴിയിൽ നിലച്ചത് റോഡിന്റെ അവസ്ഥ കൂടുതൽ ദുഷ്കരമാക്കിയെന്നും കാൽനടയാത്രക്ക് പോലും കഴിയാത്ത അവസ്ഥയാണെന്നും  യൂത്ത്ലീഗ് നേതാക്കൾ പറഞ്ഞു.മാങ്കുന്നത്ത് ക്ഷേത്രം റോഡിലും കാൽനടയാത്രക്ക് പോലും കഴിയാത്ത അവസ്ഥയിലാണെന്നും കാലവർഷം എത്തിയതോടെ റോഡിന്റെ അവസ്ഥ കൂടുതൽ പരിതാപകരമാവുമെന്നും പ്രദേശവാസികളുടെ യാത്രാപ്രശ്നത്തിന് ഉടൻ പരിഹാരം കാണാൻ അധികൃതർ നടപടി സ്വീകരിക്കണമെന്നും യൂത്ത് ലീഗ് ആവശ്യപ്പെട്ടു.യോഗത്തിൽ കെവി അഫ്സൽ അധ്യക്ഷത വഹിച്ചു.സെഫീർ കെവി,റൗഫ് കെഎം,റൗഫ്,ടി ഹസ്സൻ,ഷാഹിദ് കെഎച്ച്,ഷാഹിദ് കെവി,ഫഹദ് ടി, ഫഹദ് സിവി 'സിനാൻ'തുടങ്ങിയവർ പങ്കെടുത്തു