Ponnani
കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ വിദ്യാഭ്യാസ സമിതിയുടെ നേതൃത്വത്തിൽ വിദ്യാർത്ഥികളെ അനുമോദിച്ചു

പൊന്നാനി:കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ വിദ്യാഭ്യാസ സമിതിയുടെ ആഭിമുഖ്യത്തിൽ പൊന്നാനി താലൂക്കിലെ എസ്എസ്എൽസി പ്ളസ്ടു വിജയികളെ അനുമോദിച്ചു.ചടങ്ങ് പി.നന്ദകുമാർ എം എൽ എ ഉദ്ഘാടനം ചെയ്തു.വിദ്യാഭ്യാസ സമിതി ചെയർമാൻ പ്രൊഫ: വി.കെ. ബേബി അധ്യക്ഷത വഹിച്ചു.ആലങ്കോട് ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ.വി.ഷഹീർ പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിങ്ങ് കമ്മറ്റി ചെയർമാൻ ടി.രാമദാസ് ,വിദ്യാഭ്യാസ സമിതി കൺവീനർ അടാട്ട് വാസുദേവൻ, കുഞ്ഞുമുഹമ്മദ് പന്താവൂർ,ലത്തീഫ് കളക്കര,ലത വിജയൻ,ടി മുനീറ,പ്രണവം പ്രസാദ്,എം.ടി. ഷരീഫ്,വി.മുഹമ്മദ് നവാസ്, അബ്ദു കിഴിക്കര തുടങ്ങിയവർ പ്രസംഗിച്ചു