ഉന്നത വിജയം നേടിയ വിദ്യാർത്ഥിളെ അനുമോദിച്ചു

ഉന്നത വിജയം നേടിയ വിദ്യാർത്ഥിളെ അനുമോദിച്ചു
പൊന്നാനി:കറുകത്തിരുത്തിയിലെ എസ്എസ്എൽസി പ്ലസ് ടു ഉന്നത വിജയം നേടിയ വിദ്യാർത്ഥിളെ അനുമോദിച്ചു.കറുകത്തിരുത്തി മുസ്ലിം ലീഗ് മേഖലാ കമ്മിറ്റി സംഘടിപ്പിച്ച അനുമോദന ചടങ്ങിൽ മുസ്ലിം ലീഗ് നിയോജക മണ്ഡലം ട്രഷറർ ആയി തെരെഞ്ഞെടുത്ത വി.വി. ഹമീദ് സാഹിബിനെ ആദരിച്ചു.ജോലി ആവശ്യാർത്ഥം വിദേശത്തേക്ക് പോകുന്ന എംഎസ്എഫ് നിയോജക മണ്ഡലം ട്രഷറർ വി.വി. മുഹമ്മദ് ഷിനാസിന് യാത്രയയപ്പും നല്കി .മുസ്ലിം ലീഗ് മേഖല പ്രസിഡണ്ട് കെ കെ അബ്ദുറഹീം സാഹിബ് അധ്യക്ഷത വഹിച്ച ചടങ്ങ് പൊന്നാനി നിയോജക മണ്ഡലം ലീഗ് പ്രസിഡണ്ട് പി പി യൂസഫലി ഉദ്ഘാടനം ചെയ്തു.മേഖല ജനറൽ സെക്രട്ടറി വി വി അമീർ മാസ്റ്റർ സ്വാഗതവും ജോയിന്റ് സെക്രട്ടറി ഖാദർ നാലകത്ത് നന്ദിയും പറഞ്ഞു.കെഎംസിസി കറുകത്തിരുത്തി ജനറൽ സെക്രട്ടറി മുസ്തഫ എം വി,
കറുകത്തിരുത്തി മുസ്ലിം ലീഗ് മേഖലാ ട്രഷറർ വിവി സൈനുൽ ആബിദ് എംവി,മുസ്ലിം ലീഗ് കറുകത്തിരുത്തി വെസ്റ്റ് പ്രസിഡണ്ട് അലി,എംടി സുബൈർ,കെവി ഹംസ, ഫാറൂഖ് ,സനാബിൽ വി.വി. ജാസിം വി.വി,മനാഫ് എന്നിവർ ആശംസകൾ അറിയിച്ചു .